ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ജില്ലാ ഭരണകൂടം, തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എന്നിവ സംയുക്തമായി ഇന്ന് (മാര്‍ച്ച് 23) സെല്‍ഫി പോയിന്റ് സ്ഥാപിക്കും. കളക്ടറേറ്റ് പരിസരത്ത് രാവിലെ 11 ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് സെല്‍ഫി പോയിന്റ് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് സെല്‍ഫി പോയന്റില്‍ എത്തി സെല്‍ഫി എടുക്കാം.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







