ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക വർഗ വിദ്യാർത്ഥികളുടെ മത്സര പരീക്ഷാ പരിശീലനം നൽകുന്നതിന് ആരംഭിച്ച ഫ്ലൈ ഹൈ പദ്ധതിയിൽ ഉൾപ്പെടുന്ന 7 , 8 , 9, ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനയാത്ര ഫ്ലൈ ഹൈ പി.ടി.എ. പ്രസിഡൻ്റ് വി.എം. സുധി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വിമാനത്താവളം , ബേപ്പൂർ ബോട്ട് യാത്ര , മെഡിക്കൽ കോളേജ് , നക്ഷത്ര ബംഗ്ലാവ് , കാപ്പാട് ബീച്ച് എന്നീ സ്ഥലങ്ങളിലാണ് വിദൂരവും ദുർഘടവും മായ പട്ടിക വർഗ സങ്കേതങ്ങളിൽ താമസിക്കുന്ന 21 പ്രാക്തന ഗോത്ര വർഗകുട്ടികൾ അടക്കം 39 പേർ യാത്ര പോകുന്നത്. അധ്യാപകർ , രക്ഷിതാക്കൾ , ഊരു കൂട്ട വോളണ്ടിയേർസ് എന്നിവർ യാത്രയെ അനുഗമിക്കുന്നുണ്ട്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്