മാനന്തവാടി: ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വയറെരിയുന്നവരുടെ മിഴിനനയാതിരിക്കാൻ ഹൃദയപൂര്‍വ്വം പദ്ധതി ആറ് വര്‍ഷം പിന്നിട്ടു.12 ലക്ഷം പൊതിച്ചോറാണ് ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത്. വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഉള്‍പ്പെടെ ആറ് ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് വീടുകളില്‍ നിന്നും ശേഖരിക്കുന്ന പൊതിച്ചോര്‍ വിതരണം ചെയ്തു വരുന്നത്. വിശേഷദിവസങ്ങളില്‍ വിഭവ സമൃദ്ധമായ ഭക്ഷണവും, പായസവുമുള്‍പ്പെടെ നല്‍കാറുണ്ട്. ഓരോ ദിവസവും ഓരോ മേഖലകമ്മിറ്റികള്‍ക്കാണ് ഭക്ഷണ വിതരണ ചുമതല. കോവിഡ് കാലത്ത് ഉള്‍പ്പെടെ കൃത്യമായി ആശുപത്രിയില്‍ ഭക്ഷണവിതരണം നടത്താന്‍ കഴിഞ്ഞത് ഡിവൈഎഫ്‌ഐയുടെ നേട്ടമാണെന്ന് ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു.
മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ആറാം വാര്‍ഷിക ചടങ്ങ് ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി ബി ബബീഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ്, സംസ്ഥാന കമ്മിറ്റിയംഗം കെ ആര്‍ ജിതിന്‍, കെ അഖില്‍, പി ടി ബിജു, ആശുപത്രി സൂപ്രണ്ട് വി പി രാജേഷ്, ആര്‍എംഒ അര്‍ജുന്‍ ജോസ്, നിരഞ്ജന അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







