ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ട ലംഘനത്തെ തുടർന്ന് ജില്ലയിൽ
ഫ്ളയിങ് സ്‌ക്വാഡും ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധയിൽ 2800 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും നീക്കം ചെയ്തു. 2307 പോസ്റ്ററുകൾ, 375 ബാനറുകൾ, 118 കൊടികളുമാണ് മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുമായി നീക്കം ചെയ്തത്. മാർച്ച് 17 മുതൽ നടത്തിയ പരിശോധനയിലാണ്
പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച
പോസ്റ്ററുകളും ബാനറുകളും കൊടികളും നീക്കം ചെയ്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

വാഹന ക്വട്ടേഷന്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്‍.എസില്‍







