ത്വവാഫ് ചെയ്യുന്നവർ തിക്കും തിരക്കും ഒഴിവാക്കണം -ഇരുഹറം കാര്യാലയം

മക്ക: കഅ്ബക്കുചുറ്റും ത്വവാഫ് ചെയ്യുന്നവർ തിക്കും തിരക്കും ഒഴിവാക്കണമെന്ന് ഇരുഹറം കാര്യാലയം. റമദാനിൽ ഉംറ തീർഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നിർദേശം. ത്വവാഫ് ചെയ്യുന്നവർ ക്രമവും ക്രമീകരണവും ഉറപ്പാക്കണം. പ്രദക്ഷിണ വേളയിൽ സമാധാനവും ശാന്തതയും പാലിക്കുക. ഉച്ചത്തിൽ ശബ്ദമുയർത്താതെ വിനയാന്വിതരായി പ്രാർഥന നടത്തണം.

കഅ്ബയുടെ പവിത്രതയെയും അതിന്റെ പദവിയെയും മാനിച്ചും ഹറമിലെ മര്യാദകൾ പാലിച്ചും ത്വവാഫ് ചെയ്യണം. അനുചിതമായ പെരുമാറ്റം ഒഴിവാക്കണം. ഹജ്റുൽ അസ്വദിനെ മുത്താൻ ആഗ്രഹിക്കുന്നവർ സാധ്യമാണെങ്കിൽ തിരക്കില്ലാത്ത സമയം തിരഞ്ഞെടുക്കുക. ത്വവാഫിന്റെ രണ്ട് റക്അത്ത് നമസ്കാരം ഹറമിലെ എവിടെ വെച്ചും നിർവഹിക്കാം. മറ്റുള്ളവരെ അപകടത്തിലാക്കിയേക്കാവുന്ന ‘തള്ളൽ’ പോലെയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കാൻ എല്ലാവരോടും ആവശ്യപ്പെടുന്നു. ഹറമിലെത്തിയാൽ ഫോട്ടോഗ്രഫി എടുക്കുന്നതിൽ മുഴുകരുതെന്നും പൂർണമായും ആരാധനകളിൽ മുഴുകണമെന്നും ഇരുഹറം കാര്യാലയം ആവശ്യപ്പെട്ടു.

ഉംറ തീർഥാടകർ ആചാരങ്ങൾ കൃത്യമായി നിർവഹിക്കാൻ പ്രതിജ്ഞാബദ്ധരാകണം. സംശയമോ അറിയില്ലായ്മയോ തോന്നുന്നുവെങ്കിൽ ഹറമിൽ ഉടനീളമുള്ള ഫത്‌വ ഓഫിസുകളിൽ പോയി അന്വേഷിക്കാവുന്നതാണ്. മത്വാഫിലെ ജോലിക്കാരുമായി സഹകരിക്കണം. അവരുടെ നിർദേശങ്ങൾ പാലിക്കുന്നത് ഹറമിലെ സന്ദർശകർക്കും തീർഥാടകർക്കും സുരക്ഷിതത്വത്തിനും സൗകര്യത്തിനും സഹായിക്കുമെന്ന് ഇരുഹറം കാര്യാലയം പറഞ്ഞു.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.