കരണിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ ബാച്ചില്‍ 80 സീറ്റും പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് 80 സീറ്റുമാണുള്ളത്. എസ്.എസ്.എല്‍.സി യാണ് അടിസ്ഥാന യോഗ്യത. ജനറല്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ, സഹകരണ സംഘം ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ മാര്‍ച്ച് 30 വരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക് www.scu.kerala.gov.in സന്ദര്‍ശിക്കാം. ഫോണ്‍: 04936293775.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







