കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ 155 -ാം നമ്പര്‍ പോളിങ് ബൂത്തായി നിശ്ചയിച്ച ആനപ്പാറ ലൈബ്രറി ആന്റ് റിക്രിയേഷന്‍ ക്ലബ്, ചുണ്ടേല്‍ എസ്റ്റേറ്റ് കെട്ടിടത്തിൽ നിന്നും ആനപ്പാറ അങ്കണവാടി കെട്ടിടത്തിലേക്ക് മാറ്റിയതായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ വൈത്തിരി തഹസില്‍ദാര്‍ അറിയിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍