ലോക്‌സഭ തെരഞ്ഞെടുപ്പ്: എം.സി.എം.സി പ്രവര്‍ത്തനമാരംഭിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. പത്ര-ദൃശ്യ-ശ്രവ്യ-ഇലക്ട്രോണിക്-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പെയ്ഡ് ന്യൂസുകള്‍ നിരീക്ഷിക്കാനുള്ള സംവിധാനമാണ് എം.സി.എം.സി. പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍, മുന്‍കൂര്‍ അനുമതിയില്ലാത്ത പരസ്യ പ്രസിദ്ധീകരണം, സംപ്രേഷണം എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കുക, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ നല്‍കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക എന്നിവയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി) ചുമതലകള്‍. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹിക നവമാധ്യമങ്ങള്‍, എസ്.എം.എസ്/ വോയിസ് മെസേജസ്, തീയറ്ററുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ-ശ്രവ്യ മാധ്യമ സങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ-ഓഡിയോ പ്രദര്‍ശനം, ഇ-പേപ്പറുകള്‍, സാമൂഹിക മാധ്യമങ്ങള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി തേടണം.

ഇതര രാജ്യങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം, മതം-സമുദായങ്ങള്‍ക്കെതിരെയുള്ള ആക്രമണം, അപകീര്‍ത്തിപ്പെടുത്തല്‍, അശ്ലീല പരാമര്‍ശം, അക്രമം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ പരസ്യങ്ങള്‍ അനുവദിക്കില്ല. കോടതിയലക്ഷ്യം, നിയമ വ്യവസ്ഥയുടെ വിശ്വാസ്യതയെ പരാമര്‍ശിക്കല്‍, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവയ്‌ക്കെതിരെയുള്ളതും ഏതെങ്കിലും വ്യക്തിയുടെ പേര് പറഞ്ഞ് വിമര്‍ശിക്കുന്ന പരസ്യങ്ങളും അനുവദിക്കില്ല. ആരാധനാലയങ്ങളുടെ ചിത്രങ്ങള്‍, അടയാളങ്ങള്‍, പ്രതീകങ്ങള്‍ എന്നിവ സമൂഹ മാധ്യമ പോസ്റ്റുകളിലും പ്രചാരണ ഗാനങ്ങളിലും ഉള്‍പ്പെടുത്തരുത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സജ്ജീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ജില്ലാ കളക്ടര്‍, എ.ഡി.എം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ്-സെക്രട്ടറി എന്നിങ്ങനെ ആറംഗ സമിതിയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയിലുള്ളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്‌റലി, സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ഇ. അനിതകുമാരി, ഡെപ്യൂട്ടി കളക്ടര്‍ കെ.ഗോപിനാഥ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.എസ് ഗിരീഷ് കുമാര്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി കെ. മുഹമ്മദ് നിസാം, ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍, എം.സി.എം.സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഇത്തവണ ക്രിസ്മസ് അവധി എത്ര ദിവസം കൂടും? പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു, പരീക്ഷ 15ന് ആരംഭിക്കും, ജനുവരി അഞ്ചിന് സ്കൂൾ തുറക്കും

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ്

കേരളത്തിൽ 22 ദിവസം അവധി, ഇന്ത്യയിലെ പൊതു അവധി ദിനങ്ങൾ 13, അടുത്ത വര്‍ഷത്തെ അവധികൾ ഏതൊക്കെയെന്ന് നോക്കാം

2026 കലണ്ടർ വർഷത്തിലെ ഇന്ത്യയിലെ പൊതു അവധി ദിനങ്ങളുടെ തീയതികൾ പുറത്തുവന്നു. ദേശീയ പ്രാധാന്യമുള്ള ആഘോഷങ്ങളും പ്രധാന മതപരമായ ഉത്സവങ്ങളും ഉൾപ്പെടുന്ന അവധികൾ ഏതൊക്കെയെന്ന് ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നു. ജനുവരി മുതൽ ഏപ്രിൽ വരെ ജനുവരി

പുക സര്‍ട്ടിഫിക്കറ്റ് വേണോ? ആര്‍സി ബുക്ക് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്യണം, ഒ.ടി. പി പ്രധാനം

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഇനി പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധനകേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നിര്‍ദേശം ലഭിച്ചു. തിങ്കളാഴ്ച മൂന്നുമുതല്‍ ഒടിപി സംവിധാനം നിലവില്‍വന്നു. വാഹന ഉടമകളുടെ മൊബൈല്‍നമ്പറാണ്

ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് അവബോധ വാരാചരണത്തിന് തുടക്കമായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.

ആന്റിബയോട്ടിക്കുകളുടെ വിവേചന രഹിതമായ ഉപയോഗത്തിനെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് (എ.എം.ആർ) അവബോധ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. കളക്​ടറേറ്റ് എ.പി.ജെ ഹാളിൽ നടന്ന പരിപാടി കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ലോകാരോഗ്യ

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.