കെ.സുരേന്ദ്രന് വയനാട്ടിൽ വൻവരവേൽപ്പ്

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം വയനാട്ടിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് വയനാട്ടിൽ വൻവരവേൽപ്പ്. 3 മണിയോടുകൂടി വയനാടിന്റെ കവാടമായ ലക്കിടിയിൽ എത്തിച്ചേർന്ന സുരേന്ദ്രനെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന- ജില്ലാ നേതാക്കൾ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. തുടർന്ന് വയനാടൻ ചുരത്തിന്റെ ശില്പി കരിന്തണ്ടന്റെ സ്മാരകത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്ത് എത്തിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ വൻ പൗരാവലിയായിരുന്നു കാത്തുനിന്നത്. വൈകുന്നേരം 4.30 ഓടെ കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച റോഡ്ഷോ കൽപ്പറ്റ നഗരത്തെ ഇളക്കിമറിച്ചു. തുറന്ന ജീപ്പിൽ യാത്ര ചെയ്ത കെ.സുരേന്ദ്രൻ റോഡിന് ഇരുവശത്ത് നിന്നും അനുഗ്രഹവും ആശിർവാദവും ചൊരിഞ്ഞ നാട്ടുകാരെ കൈവീശി അഭിവാദ്യം ചെയ്തു. ജീപ്പിലേക്ക് പൂക്കൾ എറിഞ്ഞ് പ്രവർത്തകർ അദ്ദേഹത്തിന് വീരോചിതമായ വരവേൽപ്പ് ഒരുക്കി. താളമേളങ്ങളും വാദ്യഘോഷങ്ങളും റോഡ്ഷോയെ ആകർഷണീയമാക്കി. സ്ത്രീകളുടെ അഭൂതപൂർവ്വമായ തിരക്കാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. കണ്ണേ കരളേ കെഎസേ, ഞങ്ങളെ ഓമന നേതാവെ തുടങ്ങിയ ആവേശകരമായ മുദ്രാവാക്യം മുഴക്കി എൻഡിഎ പ്രവർത്തകർ റോഡ്ഷോ ഗംഭീരമാക്കി. നരേന്ദ്രമോദിയുടേയും സുരേന്ദ്രന്റെയും പ്ലക്കാർഡുകൾ ഏന്തിയ പ്രവർത്തകർ വയനാട്ടിൽ വരാൻ പോകുന്ന മോദി തരംഗത്തിന് തുടക്കം കുറിച്ചു. എൻഡിഎ വയനാട് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുമ്പിൽ റോഡ്ഷോ സമാപിച്ചപ്പോൾ ജീപ്പിൽ നിന്നും ഇറങ്ങിയ സ്ഥാനാർത്ഥിയെ നാട്ടുകാർ സെൽഫിയെടുത്തും ഷേക്ക്ഹാൻഡ് നൽകിയും ആനയിച്ചു. വയനാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എൻഡിഎ സ്ഥാനാർത്ഥിക്ക് ഇത്രയും വലിയ സ്വീകരണം ലഭിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കൺവീനർ പ്രശാന്ത് മലവയൽ പറ‍ഞ്ഞു. നരേന്ദ്രമോദിയോടുള്ള വയനാട്ടിലെ ജനങ്ങളുടെ സ്നേഹവും കെ.സുരേന്ദ്രനിലുള്ള വിശ്വാസവുമാണ് പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ദീർഘകാലം പൊതുപ്രവർത്തനം നടത്തിയ പാരമ്പര്യമുള്ള നേതാവാണ് കെ.സുരേന്ദ്രനെന്നും അദ്ദേഹത്തിന് വയനാട്ടുകാരുടെ പ്രശ്നങ്ങൾ മറ്റാരേക്കാളും അറിയാമെന്നും ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ പറഞ്ഞു. മണ്ണിന്റെ മണമുള്ള നേതാവാണ് എൻഡിഎ സ്ഥാനാർത്ഥിയെന്നും അദ്ദേഹം പറഞ്ഞു. ജെആർപി സംസ്ഥാന അദ്ധ്യക്ഷ സികെ ജാനു, മുതിർന്ന വനവാസി കല്യാണാശ്രമം നേതാവ് പള്ളിയറ രാമൻ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്തിയാട്ട്, മുതിർന്ന ബിജെപി നേതാവ് പിസി മോഹനൻ മാസ്റ്റർ, വയനാട് ലോക്സഭ മണ്ഡലം ഇൻചാർജ് ടിപി ജയചന്ദ്രൻ, ബിജെപി സംസ്ഥാന വക്താവ് വിപി ശ്രീപദ്മനാഭൻ, എസ്.സി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മുകുന്ദൻ പള്ളിയറ, ഒബിസി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എൻപി രാധാകൃഷ്ണൻ, സദാനന്ദൻ മാസ്റ്റർ, മുൻ ജില്ലാ അദ്ധ്യക്ഷൻ കെപി മധു, ആർഎൽജെപി ജില്ലാ പ്രസിഡന്റ്‌അനീഷ്, എൽജെപി ജില്ലാ പ്രസിഡന്റ് കെകെ രാജൻ, ബിജെപി കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് സുബീഷ് എന്നിവർ പങ്കെടുത്തു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.