മാനന്തവാടി: ശ്രീ വള്ളിയൂർക്കാവ് മഹോത്സവത്തോടനുബന്ധിച്ച് 27.03.2024 വൈകിട്ട് 4 മണി മുതൽ താഴെ പറയുംപ്രകാരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി മാനന്തവാടി പോലീസ് അറിയിച്ചു. പനമരം ഭാഗത്തുനിന്നും മാനന്തവാടിയിലേക്ക് വരുന്ന വാഹനങ്ങൾ നാലാം മൈൽ വഴി മാനന്തവാടിയിലേക്ക് എത്തിച്ചേരേണ്ടതും, പനമരം ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾക്ക് കൊയിലേരി കമ്മന പെരുവക വഴിയും മാനന്തവാടിയിൽ എത്തിച്ചേരാവുന്നതുമാണ്. പനമരം കൈതക്കൽ ഭാഗത്തുനിന്നും വള്ളിയൂർക്കാവ് ഉത്സവത്തിൽ പങ്കെടു ക്കാൻ എത്തിച്ചേരുന്നവരുടെ വാഹനങ്ങൾ വള്ളിയൂർക്കാവ് താന്നിക്കൽ കണ്ണിവയൽ ഭാഗത്ത് നിർദ്ധിഷ്ട ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് യാത്രക്കാർ കാവിലേക്ക് എത്തിച്ചേരേണ്ടതുമാണ്. മാനന്തവാടിയിൽ നിന്നും കൽപ്പറ്റ പനമരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തോണിച്ചാൽ നാലാം മൈൽ വഴി ലക്ഷ്യ സ്ഥാനത്തേക്ക് പോകേണ്ടതാണ്. മാനന്തവാടി യിൽ നിന്നും വള്ളിയൂർക്കാവ് ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിച്ചേരു ന്നവരുടെ വാഹനങ്ങൾ വള്ളിയൂർക്കാവ് അടിവാരം ഭാഗത്ത് നിർദിഷ്ട സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്‌തു യാത്രക്കാർ കാവിൽ എത്തി ച്ചേരേണ്ടതാണ്. വൈകിട്ട് ആറുമണിമുതൽ യാതൊരു വാഹനങ്ങളും അടിവാരം മുതൽ കണ്ണിവയൽ വരെയുള്ള ഭാഗത്തേക്കോ, കണ്ണിവയൽ മുതൽ അടിവാരം ഭാഗത്തേക്കോ പോകാൻ അനുവദിക്കുന്നതല്ല. കൊയി ലേരി പയ്യമ്പള്ളി പുൽപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചെറ്റപ്പാലം ബൈപ്പാസ് വഴി ചെറിയ വാഹനങ്ങൾ കാവുകുന്ന് റോഡ് വഴി പയ്യപള്ളി യിൽ പ്രവേശിക്കേണ്ടതും വലിയ വാഹനങ്ങൾക്ക് 6.00 മണിവരെ വള്ളിയൂർ കാവ് റോഡ് പോകാവുന്നതുമാണ്, 7.00മണി ക്കു ശേഷം വള്ളിയൂർക്കാവ് ജങ്ഷൻ മുതൽ കാവ് ഭാഗത്തേക്ക് യാതൊരു വാഹനങ്ങളും അനുവദി ക്കുന്നതല്ല.നാലുമണി മുതൽ കാവിലേക്ക് വരുന്ന വാഹനങ്ങൾ ചെറ്റപ്പാലം ബൈപ്പാസ് വഴി വരേണ്ടതും തിരിച്ചു മാനന്തവാടിയിലേക്ക് അടിവാരം ശാന്തിനഗർ വഴി മാനന്തവാടി ടൗണിലേക്ക് പ്രവേശിക്കേണ്ടതുമാണ്. മാന ന്തവാടിയിൽ നിന്നും കാവിലേക്കും, വള്ളിയൂർക്കാവിൽ നിന്ന് മാനന്തവാടി യിലേക്കും വൺവേ സംവിധാനത്തിലൂടെ മാത്രമേ വാഹനങ്ങൾ കടത്തി വിടുകയുള്ളൂ.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍