ശ്രേയസ് വാകേരി യൂണിറ്റിന്റെ
ആഭിമുഖ്യത്തിൽ വനം-ജലം- കാലാവസ്ഥ ദിനാചരണം മണ്ണോണ്ടി തോട്ടിൻ കരയിൽ സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ക്ലാസ് എടുത്തു. യൂണിറ്റ് പ്രസിഡണ്ട് സി.സി.വർഗീസ് അധ്യക്ഷത വഹിച്ചു.
വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വനിതകളെ ഷാൾ അണിയിച്ച് ആദരിച്ചു.കെ. കെ. വർഗീസ്,ഗിരിജ പീതാംബരൻ, ജോസ്, സോമി എന്നിവർ സംസാരിച്ചു.

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
കാലിഫോര്ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







