മേപ്പാടി: മേപ്പാടി റിപ്പൺ 52 ൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ
യിലായിരുന്ന യുവാവ് മരിച്ചു. റിപ്പൺ പുതുക്കാട് പൂക്കോത്ത് മുഹമ്മദ് റാഫി (20) ആണ് മരിച്ചത്. സഹയാത്രികൻ ചേരമ്പാടി മില്ലത്ത് നഗർ മുഹമ്മദ് ഷിബിലാൽ (18) പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞദിവസമായിരുന്നു അപകടം. ബൈക്കിൽ വരികയായിരുന്ന ഇവരുടെ മുന്നിലേക്ക് ഒരു ജീപ്പ് യൂ ടേൺ എടുക്കുന്നുണ്ടായിരുന്നു. ജീപ്പിൽ തട്ടാതിരിക്കാനായി ബൈക്ക് റോഡരികിലേക്ക് വെട്ടിച്ചു മാറ്റിയതോടെ റോഡരികിലായുണ്ടായിരുന്ന പോസ്റ്റിൽ ഇടിച്ചാണ് അപകടം തുടർന്ന് രണ്ടു പേരെയും മേപ്പാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായി രുന്ന റാഫി മരണപ്പെടുകയായിരുന്നു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്