തിരുവനന്തപുരം: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നു. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. പവന് 50,400 ആണ് നിലവില്‍ വില.
ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ ഉണ്ടായിരുന്നു. നാല്‍പത്തിയൊമ്പതിനായിരത്തില്‍ കഴിഞ്ഞ ദിവസം വില എത്തിയിരുന്നു.

പശു പരിപാലന പരിശീലനം
ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്