കാക്കവയൽ നഴ്സറിപ്പടിയിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ടാണ് അപകടം. സുൽത്താൻ ബത്തേരിയിൽ നിന്നും കൽപറ്റയിലേക്ക് പോവുകയായിരുന്ന ബസ്സ് നഴ്‌സറി പ്പടിയിൽ ആളെയിറക്കുന്നതിനായി നിർത്തിയപ്പോഴാണ് റോഡിൽ നിന്നും തെന്നിമാറിയത്. മുൻഭാഗം തകർന്ന ബസ്സിൽ യാത്രക്കാർ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പരിക്കേറ്റവരെ കൈനാട്ടി ജനറൽ ഹോ സ്പിറ്റലിലേക്ക് കൊണ്ട് പോയി.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







