സംസ്ഥാനത്തിന് കടമെടുക്കാനാവുക 33,597 കോടി രൂപ; നിലപാട് കടുപ്പിച്ച് കേന്ദ്രം

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലെ സുപ്രിം കോടതി തീരുമാനത്തിന് പിന്നിൽ നിലപാട് കടുപ്പിക്കാൻ കേന്ദ്രം. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 23000 കോടി രൂപ കുറവാണ് ഇത്തവണ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുക. വിഷയം കോടതി വിട്ടുവീഴ്ച്ച വേണ്ട എന്നാണ് കേന്ദ്ര നിലപാട്. സംസ്ഥാനത്തിന് കടമെടുക്കാനാവുക 33,597 കോടി രൂപ10,722 കോടി കടുമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്തിനായില്ലെന്ന് സുപ്രിംകോടതി പറഞ്ഞതും തിരിച്ചടിയാണ്. കേരളത്തിനെതിരായ കേന്ദ്രവാദം ശരിവച്ച കോടതി, ഇനിയും കടമെടുക്കാന്‍ അവകാശമുണ്ടെന്ന സംസ്ഥാനത്തിന്റെ വാദം തെറ്റെന്ന് വിലയിരുത്തി. അവകാശമുള്ള തുകയിലെ കേരളത്തിന്‍റെ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ബെഞ്ച് കണ്ടെത്തിയത്,ചർച്ചകളിൽ സംസ്ഥാനം നേടിയ മേൽക്കൈ ഇല്ലാതാക്കും.

അധിക വായ്പ എടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്‌ഥാനത്തിനായില്ലെന്ന് വിധി പകര്‍പ്പിൽ പറയുന്നു. 10722 കോടി കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശമാണ് സംസ്ഥാനത്തിന് ബോധ്യപ്പെടുത്താൻ കഴിയാതെ പോയത്.2023-24 സാമ്പത്തിക വർഷത്തിൽ ഇടക്കാല ആശ്വാസമായി കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിനുള്ള പണം ലഭ്യമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാണു കോടതി ആവശ്യം തള്ളിയത്. ജസ്‌റ്റിസ് സുര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2017-20 വരെ കേരളം അധികമായി കടമെടുത്തെന്ന കേന്ദ്രവാദം ശരിവച്ച സുപ്രിംകോടതി കേരളത്തിൻ്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി. കേരളത്തിന് എതിരായ കേന്ദ്രവാദം ശരിയാണെന്നും അധികമായി സംസ്‌ഥാനത്തിനു കടമെടുക്കാൻ അവകാശമില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.

വേസ്റ്റ് കുഴിയിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭിണിയായ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത്

കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു.

കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക്

‘കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങിക്കേണ്ട കാര്യമുള്ളൂ’; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂർ

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകണം മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെ പ്രതികരണവുമായി ശശി തരൂര്‍ എം പി. നിലവില്‍ ഇത് സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ അര്‍ത്ഥമില്ലാത്തവയാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ‘മുഖ്യമന്ത്രിയെ

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരിയാണ്, അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ തെക്കന്‍ കേരളത്തില്‍ ഇന്നലെ ഒറ്റപ്പെട്ട

അനായാസം 20, തരംഗമെങ്കിൽ 22നും മുകളിൽ; വമ്പൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് മുസ്ലീം ലീഗ് വിലയിരുത്തൽ, തിരുവമ്പാടിയടക്കം തിരികെ പിടിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉജ്ജ്വല മുന്നേറ്റമുണ്ടാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തില്‍. മലപ്പുറത്തും കാസര്‍ക്കോടും സമ്പൂര്‍ണ വിജയം നേടുന്നതിനൊപ്പം 20 സീറ്റുകള്‍ ഉറപ്പാണെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. അനുകൂല തരംഗമെങ്കില്‍ 22 സീററിന്

സ്വർണവില ഇന്നും കൂടി: ഇനി പോംവഴി എന്ത്; കണ്ണുകള്‍ കുറഞ്ഞ കാരറ്റ് സ്വർണത്തിലേക്ക്?

കേരളത്തില്‍ നാള്‍ക്കുനാള്‍ സ്വര്‍ണവില മാറിക്കൊണ്ടിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും രാവിലെയും ഉച്ചകഴിഞ്ഞുമായി വില കൂടിയും കുറഞ്ഞും മുന്നോട്ട് പോവുകയാണ്. ആഗോള അനിശ്ചിതത്വങ്ങള്‍ കുറയുന്നതിന്റെ സൂചനകള്‍ കാണിക്കാത്തതിനാല്‍ സമീപ ഭാവിയിലെങ്കിലും സ്വര്‍ണവില ഉറച്ചുനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഡോളര്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.