മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോവുകയായിരുന്ന 98 സിം കാര്‍ഡുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഫ്‌ളെയിങ്ങ് സ്‌കോഡ് പിടിച്ചെടുത്തു. തൊണ്ടര്‍നാട്ടിലെ വാളാംതോട്ടില്‍ വാഹന പരിശോധന നടത്തവെയാണ് രേഖകളില്ലാത്ത സിംകാര്‍ഡുകള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത സിംകാര്‍ഡുകള്‍ പോലീസ് വകുപ്പിന് കൈമാറി. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ സ്റ്റാറ്റിക് സര്‍വെലൈന്‍സ് ടീം നടത്തിയ പരിശോധനയില്‍ കെ.എസ്.ആര്‍.ടി സി ബസ്സ് യാത്രക്കാരനില്‍ നിന്നും രേഖകളില്ലാതെ കൊണ്ടുവരികയായിരുന്ന ഒരു ലക്ഷം രൂപയും കല്ലോടിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കാറില്‍ നിന്നും പരിശോധന സ്വ്‌കോഡ് 2,21,710 രൂപയും പിടികൂടി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







