തമിഴ്‌നാട്ടിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19 ന് നടക്കുന്നതിനാൽ നീലഗിരി ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തി. അതിർത്തിയിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ വരുന്ന വയനാട് ജില്ലയിലെ പ്രദേശങ്ങളിൽ ഏപ്രിൽ 17 ന് രാവിലെ ഏഴ് മുതൽ ഏപ്രിൽ 19 ന് വൈകിട്ട് ആറ് വരെ മദ്യവിൽപ്പനയും വിതരണവും നിരോധിച്ച് ജില്ലാ കളക്ടർ ഡോ.രേണുരാജ് ഉത്തരവിറക്കി. മദ്യശാലകൾ. ബാറുകൾ കള്ളുഷാപ്പുകൾ, ഹോട്ടലുകൾ/സ്റ്റാർ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ മദ്യം വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല. മദ്യം കൈവശം വയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള വിവിധ വിഭാഗങ്ങളുടെ ലൈസൻസുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







