ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷി-മുതിര്‍ന്ന പൗരന്‍മാര്‍-ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യങ്ങള്‍ ഒരുക്കും. ജില്ലയില്‍ ഭിന്നശേഷി, വയോജന, ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ വോട്ടിങ് ഉറപ്പാക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ വെൽഫെയർ നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. പോളിങ് സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി എല്ലാ പോളിങ് കേന്ദ്രങ്ങളിലും റാമ്പ് സൗകര്യം ഉറപ്പാക്കും. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് സുഗമമായി വോട്ട് ചെയ്യാനും ബൂത്തുകളിൽ സഹായം ലഭ്യമാക്കുന്നതിനും അങ്കണവാടി വര്‍ക്കര്‍മാരുടെ സേവനം, വീല്‍ചെയറുകൾ, പോളിങ് സ്റ്റേഷനുകളിലും കുടിവെള്ള സൗകര്യം എന്നിവ ഉറപ്പാക്കുമെന്ന് വെൽഫയർ നോഡൽ ഓഫീസർ കെ.കെ പ്രജിത്ത് അറിയിച്ചു.

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്