ബത്തേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാ തിക്രമം നടത്തിയ മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. ബത്തേരി കുപ്പാടി ആനിക്കാം തടത്തിൽ വീട്ടിൽ എ.കെ വിനിൽകുമാർ (47) നെയാണ് ഇൻസ്പെക്ടർ എസ്.എച്ച്.ഓ ബിജു കെ.ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2024 മാർച്ച് ആദ്യവാരത്തിലെ ഒരുദിവസം ഇയാൾ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.