സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗവികസന ഓഫീസിന്റെ നിയന്ത്രണത്തില്‍ മീനങ്ങാടി, മുത്തങ്ങ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രങ്ങളില്‍ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ താമസിക്കുന്ന എട്ടാം ക്ലാസ്സ് യോഗ്യതയുള്ള 14 വയസ്സിന് മുകളില്‍ പ്രായമുള്ള പട്ടിക വര്‍ഗ്ഗ യുവതികള്‍ക്ക് അപേക്ഷിക്കാം. ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം പൂരിപ്പിച്ച അപേക്ഷ സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, ചീങ്ങേരി, പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ, പൂതാടി, ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസ്, മീനങ്ങാടി, മുത്തങ്ങ തയ്യല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മെയ് 15 നകം നല്‍കണം. ഫോണ്‍: 04936 221074

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്