മീനങ്ങാടി: 348 ഗ്രാം എം.ഡി.എം.എയുമായി മീനങ്ങാടി ബസ് സ്റ്റാൻഡ്
പരിസരത്ത് നിന്നും രണ്ട് യുവാക്കൾ പിടിയിലായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം എടപ്പാൾ താണിക്കപറമ്പിൽ വീട്ടിൽ കിരൺ (31)നെയാണ് മീനങ്ങാടി പോലീസ് കർണാടകയിലെ കൃഷ്‌ണഗിരിയിൽ നിന്ന് വ്യാഴാഴ്‌ച പിടികൂടിയത്. വിൽപനക്കായി സൂക്ഷിച്ച എം.ഡി.എം.എ യുമായി കണ്ണൂർ, തലശ്ശേരി, സുഹമ മൻസിൽ ടി.കെ. ലാസിം(26), പാ ലക്കാട് മണ്ണാർക്കാട്, പാട്ടകുണ്ടിൽ വീട്ടിൽ, ഹാഫിസ് (24) എന്നിവരെ യാണ് ഈ മാസം ആറിന് പിടികൂടിയത്. മീനങ്ങാടി ബസ് സ്റ്റാൻഡ് പരി സരത്ത് നിന്നും പോലീസ് ജീപ്പ് കണ്ട് പരിഭ്രമിച്ച ഇവരെ സംശയം തോ ന്നി പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം. എ കണ്ടെടുത്തത്. കിരണിന് വിൽക്കാൻ വേണ്ടി ബാംഗ്ലൂരിലുള്ള നൈ ജീരിയക്കാരനിൽ നിന്നാണ് മൂന്ന് ലക്ഷത്തോളം രൂപക്ക് ഇവർ എം.ഡി. എം.എ വാങ്ങിയത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







