ബോചെക്ക് ഊഷ്മള വരവേൽപ്പ് നൽകി വയനാട്

കൽപ്പറ്റ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി ജയിലിൽ അകപ്പെട്ട മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനത്തിന് സൗദി കോടതി വിധിച്ച 34 കോടി രൂപസമാഹരിക്കുന്നതിനായി നേതൃത്വം കൊടുത്ത ബോച്ചേയെ വയനാടൻ ജനത ആദരിച്ചു. ലക്കിടിയിൽനിന്ന് ആരംഭിച്ച സ്വീകരണയാത്രയിൽ നൂറ് കണക്കിന് വാഹനങ്ങളും ആളുകളും അണി ചേർന്നു. വൈകുന്നേരം നാല് മണിയോടെ ലക്കിടി വയനാട് പ്രവേശന കവാടത്തിൽ പ്രത്യേക വാഹനത്തിൽ വന്നിറങ്ങിയ ഡോ. ബോബി ചെമ്മണ്ണൂരിനെ സംഘാടക സമിതി ഭാരവാഹികളായ പി.കെ.അനിൽകുമാർ, പി.പി. ഷൈജൽ, കബീർ മാസ്റ്റർ, എൻ.ഒ ദേവസ്സി എന്നിവരും വൈത്തിരി ഗ്രാമപഞ്ചായത്ത് എം.വിജേഷും ചേർന്ന് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. അബ്ദുൾ റഹീമിൻ്റെ
കുടുംബത്തിന്റെ പേരിൽ അക്കൗണ്ട് രൂപീകരിച്ച് പണം ധനസമാഹരണം ആരംഭിച്ചെങ്കിലും നാലു കോടി രൂപ മാത്രമായിരുന്നു ലഭിച്ചത്. ഇഴഞ്ഞു നീങ്ങി ഇടത്തുനിന്ന് കേരളത്തിന്റെ മനസാക്ഷിയെ മുഴുവൻ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിപ്പിച്ചത് പണം സമാഹരിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ച് ബോച്ചേ നടത്തിയ ‘യാചന യാത്ര’യായിരുന്നു.
നിരപരാധിയായ ഒരു മനുഷ്യൻറെ ജീവൻ രക്ഷിക്കാൻ കടുത്ത ചൂടിനെയും അവഗണിച്ചുകൊണ്ട് ബോച്ചേ നടത്തിയ ഇടപെടലൂടെ മുഴുവൻ മലയാളികളുടെ മനസ്സിലേക്ക് ഒരു സന്ദേശമെത്തിക്കുവാനും മനസാക്ഷിയെ ഉണർത്തുവാനും സാധിച്ചു വയനാട്ടിൽ എത്തിയ ബോച്ചേയെ കൽപ്പറ്റ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. ധനസമാഹരണത്തിൽ പങ്കാളികളായ മുഴുവൻ പേർക്കും ഉള്ള അംഗീകാരമാണ് തനിക്ക് നൽകിയ സ്വീകരണമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. സംഘാടകസമിതി ചെയർമാൻ കൂടിയായ കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ.ടിജെ ഐസക് അധ്യക്ഷനായിരുന്നു.പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു. സമൂഹത്തിൻറെ നാനാ തുറകളിൽ പെട്ടവർ സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ, മത സാമുദായിക സംഘടന നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. പദ്ധമശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. പി. ഗഗാറിൻ ഉപഹാരം നൽകി വി ഹാരിസ്, എന്നിവർ സംസാരിച്ചു. പോച്ചട്ടി വിൽപ്പനയ്ക്കായി പ്രത്യേകം കൗണ്ടർ സജ്ജീകരിച്ചിരുന്നു. വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭം കൽപ്പറ്റ സ്വദേശിനിയും വൃക്ക രോഗിയുമായ യുവതിയുടെ വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള ധനസഹായമായി നൽകുമെന്ന് ഡോ. ബോബി ചെമ്മണ്ണൂർ പറഞ്ഞു

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

ബാലസദസ്സ് സംഘടിപ്പിച്ചു.

കുടുംബശ്രീ ബാലസഭ വെങ്ങപ്പള്ളി സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നാടിന്റെ വികസനത്തിനായി കുട്ടികളും അണിചേരുന്നു.ഇതിനായി ഡ്രീം വൈബ്സ് എന്ന പേരിൽ കുട്ടികളുടെ ബാലസദസ്സ് സംഘടിപ്പിച്ചു .സിഡിഎസ് ചെയർപേഴ്സൺ നിഷാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ബബിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.