വയനാടന്‍ നേന്ത്രക്കായുടെ തറവില പുതുക്കി നിശ്ചയിക്കുക, കാടും നാടും വേര്‍തിരിക്കുക,കൃഷികള്‍ നശിപ്പിക്കുന്ന വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാടിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വയനാട് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കൽപ്പറ്റ കൃഷിഭവന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. ഫാദർ ജോസ് വടയാപറമ്പിൽ നില്‍പ്പ് സമരം ഉൽഘാടനം ചെയ്തു. ഡി പോൾ വികാരി, ആസിഫ് ദാരിമി, ജോണി പാറ്റാനി, വിജി ജോർജ്ജ്, ഷിബു മാവേലിക്കുന്നേൽ, ലത്തീഫ് മാടായി എന്നിവർ സംസാരിച്ചു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







