പനവല്ലി: പനവല്ലി പുളിമൂട്കുന്നില്‍ ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തുകയും, ചൊവ്വാഴ്ച പുലര്‍ച്ചെ പുളിമൂട്കുന്ന് സ്വദേശി സുരേഷിന്റെ തൊഴുത്തില്‍ കെട്ടിയിട്ട പശുവിനെ കൊല്ലുകയും ചെയ്ത കടുവയെ വനം വകുപ്പ് അധികൃതര്‍ ഉള്‍വനത്തിലേക്ക് തുരത്തി. ഇന്നലെ ഉച്ചയോടെ പ്രദേശത്തെ കാപ്പിത്തോട്ടത്തില്‍ കടുവയെ കണ്ടതോടെ പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ വി.രതീശന്‍, മാനന്തവാടി റെയ്ഞ്ച് ഓഫീസര്‍ കെ.വി. ബിജു, തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ചെതലയം റെയ്ഞ്ചിലെ ഉദ്യോഗസ്ഥര്‍,സുല്‍ത്താന്‍ബത്തേരിയില്‍ നിന്നുള്ള റാപ്പിഡ് റെസ്‌ക്യു ടീം എന്നിവയുടെ നേതൃത്വത്തിലാണ് കടുവയെ ഹരിഹരചോല ഉള്‍വനത്തിലേക്ക് തുരത്തിയത്.പശുവിനെ കൊന്നതോടെ കടുവയെ നിരീ ക്ഷിക്കാനായി പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ക്യാമറയില്‍ കടുവയുടെ ദൃശ്യങ്ങളില്ലെന്നും അധികൃതര്‍ പറഞ്ഞു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ