ഫുട്ട് ഫെറ്റിഷിസം : നഗ്നപാദങ്ങളുടെ ചിത്രങ്ങൾ അയച്ചുകൊടുത്ത് മോഡലുകൾ പ്രതിമാസം സമ്പാദിക്കുന്നത് 40 ലക്ഷം വരെ; വേശ്യാവൃത്തിയോ മോഡലിങ്ങോ?

ഫൂട്ട് ഫെറ്റിഷിസം എന്ന് കേട്ടിട്ടുണ്ടോ. മികച്ച തൊഴിലവസരമായി പുതിയ ലോകം ഇതിനെ കണക്കാക്കുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭംഗിയുള്ള കാലുകള്‍ ഫോട്ടോയ്ക്കായി പോസ് ചെയ്തു മാത്രം ലക്ഷങ്ങള്‍ സമ്ബാദിക്കുന്നവര്‍ നിരവധിയാണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ക്യാമറ ക്ലിക്കില്‍ നിന്ന് ലക്ഷങ്ങള്‍ മാസം തോറും സമ്ബാദിക്കാമെന്ന് സെക്സ് തെറാപ്പിസ്റ്റായ മെലിസ കുക്കുമായി ജാം പ്രസ് നടത്തിയ അഭിമുഖത്തെ അധികരിച്ചാണ് ന്യൂയോര്‍ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗോളതലത്തില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇത് വന്‍ വ്യവസായമായി മാറിയിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മോഡലിംഗ് മാത്രമായി ഇതിനെ കാണുന്നവരും സെക്സ് വര്‍ക്കിന്‍റെ ഭാഗമായി വിലയിരുത്തുന്നവരുമുണ്ട്. എന്നാല്‍, ഭംഗിയുള്ള കാലുകള്‍ വൃത്തിയായി സൂക്ഷിക്കുന്നവർക്ക് ഈ ജോലി മോഡലിംഗ് എന്ന നിലയില്‍ തിരഞ്ഞെടുക്കാമെന്നാണ് മെലിസ കുക്ക് പറയുന്നത്.

പ്രതി മാസം $45,000 (Rs 3736408) വരെ ഒരു ഫോട്ടോയില്‍ നിന്ന് ഇങ്ങനെ സമ്ബാദിക്കുന്നവരുണ്ടെന്ന് മെലിസ വെളിപ്പെടുത്തുന്നു.പീസന്‍റ്, റോമന്‍, ഗ്രീക്ക് എന്നിങ്ങനെ പല തരത്തിലാണ് കാല്പാദങ്ങളുടെ ആകൃതിയെ തരംതിരിച്ചിട്ടുള്ളത്. ഫെറ്റിഷുകളായവര്‍ക്ക് ഏറെ ആകര്‍ഷണം തോന്നുന്നത് പീസന്‍റ് പാദങ്ങളോടാണത്രേ. വലിയ മൂന്നു വിരലുകള്‍ ഒരേ വലിപ്പത്തിലുള്ള പാദങ്ങളാണിവ.

ചതുരാകൃതിയിലുള്ള പാദങ്ങളുടെ ഫോട്ടോകള്‍ക്കാണ് ഫെറ്റിഷുകള്‍ക്കിടയില്‍ ഏറെ പ്രിയമുള്ളത്. $45,000 (Rs 37,36,408) വരെ ഇത്തരം പാദങ്ങളുടെ ഫോട്ടോയ്ക്ക് ലഭിക്കും. ഗ്രീക്ക് പാദങ്ങളുടെ ഫോട്ടോയ്ക്കും ഡിമാന്‍ഡേറെയാണ്. $43,000 (Rs 35,70,345) വരെയാണ് ഇത്തരം പാദങ്ങളുടെ ഫോട്ടോയ്ക്ക് വിലയെന്ന് ഒരു ഫൂട്ട് ഫെറ്റിഷ് വെബ്സൈറ്റ് സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു എന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.