മാനന്തവാടി: പുതിയതായി നിർമ്മിക്കുന്ന തോണിച്ചാൽ സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൻ്റെ തറക്കല്ലിടൽ കർമ്മം മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു .വിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ച തിരുകർമ്മങ്ങൾക്ക് അഭിവന്ദ്യ പിതാവ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവകാവികാരി ഫാ. ബിജോ കറുകപ്പള്ളി ഫൊറോന വികാരി ഫാ. ബാബു മൂത്തേടം എന്നിവർ സഹകാർമ്മികരായിരുന്നു. ഫാ. ആൻറണി വണ്ടാനത്ത്, ഫാ. ജയ്സൺ കാഞ്ഞിരംപാറയിൽ, ഫാ. ഫിലിപ്പ് ജെ കരോട്ട് ഫാ. ബൈജു, ഫാ.ലാൽ പൈനുങ്കൽ ഫാ. ജോബി മുക്കാട്ട്കാവു ങ്ങങ്കൽ, ഫാ .ബിജു തൊണ്ടിപറമ്പിൽ , ബ്രദർ ഫ്രാങ്കോ ,സിസ്റ്റേഴ്സ്, കൈക്കാരൻമാർ,ദേവാലയ നിർമ്മാണ കമ്മിറ്റി അംഗങ്ങൾ, കൺവീനർ സജി തലച്ചിറകൺവീനർ സജി തലച്ചിറ , മാതൃവേദി , കെ സി വൈ എം , മിഷൻ ലീഗ് തുടങ്ങിയവർ നേതൃത്വം നൽകി.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







