ഈ തിരെഞ്ഞെടുപ്പ് ഫാസിസ്റ്റ് ശക്തികൾക്കുള്ള മറുപടിയാകും:ജനതാദൾ എസ്

മാനന്തവാടി:
ഭരണഘടന സ്ഥാപനങ്ങളുടെ സംവിധാനങ്ങളുടെ വിശ്വാസ്യത, സമ്പദ് വ്യവസ് ഥയുടെ കെട്ടുറപ്പ്,മതനിരപേക്ഷത തുടങ്ങിയവയുടെ കാര്യത്തിൽ നാം ഇന്ത്യക്കാർ കെട്ടിപ്പൊക്കിയ സങ്കൽപങ്ങളുടെ അടിക്കല്ലുകൾ പോലും തകർത്ത ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള വിധിയെഴുത്താകും ഈ ലോക്സഭ തിരെഞ്ഞെടുപ്പെന്ന് ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി വിലയിരുത്തി.
ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ്‌ കെ അസീസ് അധ്യക്ഷത വഹിച്ചു.
പുത്തൂർ ഉമ്മർ,റെജി ജി , രാജൻ ഒഴക്കോടി, നിസാർ പള്ളിമുക്ക്, എം. പി ഗോവിന്ദരാജ്, രാജേന്ദ്രൻ കെ തുടങ്ങിയവർ സംസാരിച്ചു.

ജനാധിപത്യ ഇന്ത്യയെ ഇപ്പോൾ ഭരിക്കുന്നത് ആശങ്കയും അനിശ്ചിതത്വവും അവിശ്വാസവും സാമ്പത്തിക മാന്ദ്യവുമാണ്. അതിനൊക്കെ എന്തു മാറ്റമുണ്ടാകുമെന്ന നിരാശ കലർന്ന ചോദ്യത്തിനു മുന്നിലാണ് ഇന്ത്യക്കാരൻ ഇത്തവണ തിരെഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
ഈ തിരെഞ്ഞെടുപ്പ് ജനങ്ങൾ സുവർണ്ണ അവസരമായി ഉപയോഗപ്പെടുത്തുമെന്നും
ഇന്ത്യ സഖ്യം അധികാരത്തിൽ വരാനുള്ള അനുകൂല സാഹചര്യവും ഉണ്ടാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.

എപ്പോഴും സ്ഥിരതയുള്ള നിലപാടുകളുള്ളത് ഇടതുപക്ഷത്തിനാണ്. ഭരണകൂട നെറികേടുകളെയും വികലമായ ആശയങ്ങളെയും ശക്തമായി പ്രതിരോധിക്കാനും
എതിർക്കുവാനും
പാർലമെന്റിൽ ഇടതുപക്ഷം അനിവാര്യമാണ്. കേരളത്തിൽ ഇടതുമുന്നേറ്റം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.