യു.ഡി.എഫ് ദ്വിദിന വാഹന പ്രചരണ ജാഥ സമാപിച്ചു

മാനന്തവാടി: വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യുഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ രണ്ടാം ദിനം മുൻ കേന്ദ്രമന്ത്രി തങ്കബാലു ഉദ്ഘാടനം ചെയ്തു. കോൺഗ്രസിൻ്റേത് സ്ത്രീകൾ ഉൾപ്പടെ രാജ്യത്തെ എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രകടനപത്രികയാണെന്നും, സ്ത്രീകൾ, യുവാക്കൾ, കർഷകർ തുടങ്ങി എല്ലാവരുടെയും ആശയങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ന്യായ് ഗ്യാരണ്ടിയിലൂടെ രാജ്യത്ത് നടപ്പിലാക്കാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. കോൺഗ്രസ്‌ രാജ്യം ഭരിച്ചപ്പോൾ കാർഷികകടകൾ എഴുതി തളളിയിട്ടുണ്ടെന്ന് ഇരുമനത്തൂരിൽ രണ്ടാം ദിന വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.

രണ്ടാം ദിന വാഹന പ്രചരണ ജാഥ സജി ജോസഫ് എം.എൽ.എയ്ക്ക് ഡി സി സി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ പതാക കൈമാറി ആരംഭിച്ചു. രാഷ്ട്രീയ കാര്യ സമിതി അംഗം പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി, പി.ടി.മാത്യു, അഡ്വ.എൻ.കെ.വർഗ്ഗീസ്, എ.പ്രഭാകരൻ മാസ്റ്റർ, അഡ്വ.എം വേണു ഗോപാൽ, എം.ജി.ബിജു, സിൽവി തോമസ്, എ.എം.നിശാന്ത്, അഡ്വ.ശ്രീകാന്ത് പട്ടയൻ, മോയിൻ ഖാസിം, പി.എം.ബെന്നി, ജോസ് നിലമ്പനാട്ട്, ശശികുമാർ എന്നിവർ സംസാരിച്ചു. രണ്ട് ദിവസമായി മാനന്തവാടി നിയോജക മണ്ഡലത്തിൽ നടത്തിയ വാഹന പ്രചരണ ജാഥ ഇന്ന് വാളാട് സമാപിച്ചു

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.