കൽപ്പറ്റ :വയനാട്ടില്‍ ആവേശക്കൊടുമുടി കയറി യു ഡി എഫിന്റെ കൊട്ടിക്കലാശം. ‘രാഹുലിനൊപ്പം ഇന്ത്യക്കായി’ എന്ന സന്ദേശമുയര്‍ത്തി ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രചരണം അന്തിമലാപ്പിലെത്തിയപ്പോള്‍ ആവേശക്കൊടുമുടി കയറുന്നതാണ് കാണാനായത്. പരസ്യപ്രചരണത്തിന്റെ അവസാനനാള്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെത്തിയത് പ്രവര്‍ത്തകരിലും ജനങ്ങളിലും വലിയ ആവേശമാണുണ്ടാക്കിയത്. പ്രിയങ്കയെത്തിയ കമ്പളക്കാട് ടൗണിലേക്ക് ജനങ്ങള്‍ ഒഴുകിനീങ്ങുകയായിരുന്നു, രാഹുലിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് പ്ലക്കാര്‍ഡുകളുമായി പ്രിയങ്കയുടെ പിന്നിലും മുന്നിലുമായി റോഡ്‌ഷോയില്‍ അണിനിരന്നത് അയിരങ്ങളായിരുന്നു. അക്ഷരാര്‍ഥത്തില്‍ യു ഡി എഫിന്റെ കൊട്ടിക്കലാശത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. വൈകിട്ട് ജില്ലയുടെ വിവിധ ഭാഗങ്ങള്‍ക്കൊപ്പം നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും വലിയ രീതിയില്‍ യു ഡി എഫ് കൊട്ടിക്കലാശം നടത്തി. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ പുതിയബസ്റ്റാന്റ് പരിസരത്ത് പ്രവര്‍ത്തകര്‍ ആഹ്ലാദാരവങ്ങളുമായി രാഹുലിന്റെ പ്ലക്കാര്‍ഡുകളുമായി കൊട്ടിക്കലാശത്തിന്റെ ഭാഗമായി. കോണ്‍ഗ്രസ്, യു ഡി വൈ എഫ് പ്രവര്‍ത്തകരടക്കം ആട്ടവും പാട്ടുമായാണ് പരസ്യപ്രചരണത്തിന് അവസാനം കുറിച്ചത്. ചെണ്ടമേളവും, ബാന്റുമേളവും കൊട്ടിക്കയറിയപ്പോള്‍ പ്രവര്‍ത്തകരില്‍ ആവേശം പകര്‍ന്ന് കാവടിയും അരങ്ങേറി. യു ഡി എഫ് നേതാക്കളായ പി പി ആലി, റസാഖ് കല്‍പ്പറ്റ, സി മൊയ്തീന്‍കുട്ടി, കേയംതൊടി മുജീബ് ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ കല്‍പ്പറ്റയില്‍ നേതൃത്വം നല്‍കി. കല്‍പ്പറ്റക്ക് പുറമെ നിയോജകമണ്ഡലം ആസ്ഥാനങ്ങളായ മാനന്തവാടി, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലും പരസ്യപ്രചരണത്തിന് അവസാനം കുറിക്കാന്‍ വൈകിട്ട് പ്രവര്‍ത്തകരുടെ വലിയ നിര തന്നെയുണ്ടായിരുന്നു. മാനന്തവാടി ഗാന്ധിപാര്‍ക്കിലായിരുന്നു യു ഡി എഫിന്റെ കൊട്ടിക്കലാശം നടന്നത്. പി കെ ജയലക്ഷ്മി, എന്‍ കെ വര്‍ഗീസ്, അസീസ് കോറോം, മൊയ്തു, സി കെ രത്‌നവല്ലി, കബീര്‍ മാനന്തവാടി, കേളോത്ത് അബ്ദുള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി,. നൂറ്കണക്കിന് പ്രവര്‍ത്തകരാണ് പരസ്യപ്രചരണത്തിന് അവസാനം കുറിക്കുന്നതിനായി ഇവിടെയെത്തിയത്. ബത്തേരിയില്‍ കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, ടി മുഹമ്മദ്, ഡി പി രാജശേഖരന്‍, ഇ എ ശങ്കരന്‍, പി പി അയൂബ്, ഉമ്മര്‍കുണ്ടാട്ടില്‍ തുടങ്ങിയ നിരവധി നേതാക്കള്‍ നേതൃത്വം നല്‍കി. കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലും, മുള്ളന്‍കൊല്ലിയിലും യു ഡി എഫ് നൂറ് കണക്കിന് പേര്‍ പങ്കെടുത്ത കൊട്ടിക്കലാശം നടത്തി.

ചുമർപത്രം പ്രകാശനം ചെയ്തു.
സുൽത്താൻ ബത്തേരി: 2025 -26 അധ്യയന വർഷത്തിലെ അസംപ്ഷൻ എയുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന മികവാർന്ന പ്രവർത്തനങ്ങൾ ചേർത്ത് Arise and Rise എന്നപേരിൽ ഇറക്കിയ ചുമർ പത്രം