സുൽത്താൻ ബത്തേരിയിൽ ഭക്ഷ്യ കിറ്റുകൾ പിടികൂടി യ സംഭവത്തിൽ ആരോപണവുമായി യു.ഡി.എഫും എൽ.ഡി.എഫും. വോട്ട് പിടിക്കാൻ ബി.ജെ.പി വിതരണം ചെയ്യാനായി തയ്യാറാക്കിയതെന്നാണ് ആരോപണം. പല വ്യഞ്ജനങ്ങളും പുകയില സാധനങ്ങളുമുൾപ്പടെ 2700 കിറ്റുകളാണ് ഇന്നലെ രാത്രി പിടികൂടിയത്. പിടികൂടിയ സാധനങ്ങൾ ഇലക്ഷൻ ഫ്ളയിങ് സ്‌ക്വാഡ് പൊലിസിന് കൈമാറി. സാധനങ്ങൾ കൊണ്ടുപോകാനെത്തിയ വാഹനങ്ങളുടെ ഡ്രൈവർമാരെയും കസ്റ്റഡിയിലെടുത്തു. ബത്തേരിക്ക് പുറമെ കൽപ്പറ്റയിലും മാനന്തവാടിയിലും ഭക്ഷ്യക്കിറ്റുകൾ പിടികൂടി.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







