കല്‍പ്പറ്റ: സ്മാര്‍ട്ട് ഇന്ത്യ ഫൗണ്ടേഷന്റെയും മീനങ്ങാടി സെന്റ് ഗ്രീഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി എച്ചോം തുടിയില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. അണ്ണു മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. സെന്റ് ഗ്രീഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടോമി ഔസേഫ് അധ്യക്ഷത വഹിച്ചു. സിബിന്‍ ആന്റണി വര്‍ഗീസ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ഡാലിന്‍ ഡയസ്, ദീപ ബീജന്‍, സോന എന്നിവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







