കല്ലോടി സെൻ്റ് ജോസഫ് ഹയർ സെക്കഡറി സ്കൂളിലെ 1996 ബാച്ചിലെ വിദ്യാർത്ഥികൾ
28 വർഷങ്ങളുടെ സ്മരണകളുമായി ഒത്തുചേർന്നു. കുട്ടികളോടൊപ്പം അധ്യാപരും ഒന്നു ചേർന്നപ്പോൾ
യഥാർത്ഥ്യത്തിൽ 1996 ക്ലാസ് മുറികളിലെ അന്തരീക്ഷമുണർന്നു. “ഇതളുകൾ തിരികെ ” എന്നപേരിൽ നടത്തിയ സംഗമത്തിൽ അഞ്ച്ഡിവിഷനുകളിൽ നിന്നായി 130പൂർവ്വ വിദ്യാർത്ഥികളാണ് പങ്കെടുത്തത്. സ്വദേശത്തും വിദേശത്തു നിന്നുമായുള്ള സഹപാഠികൾ ഒത്തുചേരൽ ആഘോഷമായി മാത്രം കാണാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ചേർത്തുപിടിക്കുന്നതിനും, സഹായിക്കുന്നതിനായി സൊസൈറ്റി രൂപികരിക്കുകയും ഏഴംഗ കമ്മറ്റി തിരഞ്ഞെടുക്കുകയും ചെയ്തത് കൂടിച്ചേരലിന് കൂടുതൽ മധുരം നൽകി. സംഗമം സ്കൂൾ ഹെഡ്മാസ്റ്റർ ജാക്വിലിൻ ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ ആരോഗ്യ സംരക്ഷണം 40 കഴിഞ്ഞാൽ എന്ന വിഷയത്തിൽ ഡോ. അനു ആൻ്റണി ക്ലാസ്സെടുത്തു. ഷാജഹാൻ എ കെ അധ്യക്ഷത വഹിച്ചു. ബിനോയ് ബേബി,സ്വപ്ന രാജേഷ്,പ്രിയേഷ് ഇ.കെ, ഫിനോ ജോർജ്ജ്, ഷമീർ കണ്ടിൽ ഷിഷാബ് എ, രാജേഷ് ക്ലൈൻ്റ് ആൻ്റണി എന്നിവർ നേതൃത്വം നൽകി

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







