Ikപനമരം: ക്രിക്കറ്റിൽ മികച്ച നേട്ടം കൈവരിച്ച പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നോർത്ത് സോൺ ടീമിലേക്ക് സെലക്ട് ചെയ്ത ഗോകുൽ കൃഷ്ണക്കും, സീനിയർ പെൺകുട്ടികളുടെ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വിജയികളായ വയനാട് ജില്ലാ ടീം അംഗമായ ആദിത്യപ്രദീശിനും പനമരം എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി. പനമരത്ത് വെച്ച് നടന്ന ചടങ്ങിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് അബ്ദുൽ സമദ് എംകെ മൊമെന്റോ കൈമാറി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് കെടി സുബൈർ, പ്രിൻസിപ്പൽ രമേശ് കുമാർ ,എച്എം ഷീജാ ജയിംസ് ,രേഖ കെ ,നവാസ് ടി എന്നിവർ പങ്കെടുത്തു.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.