കരൾ രോഗങ്ങൾക്കുള്ള പ്രത്യേക പാക്കേജുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: കേരളത്തിൽ മദ്യത്തിൻ്റെ ഉപയോഗം ദിനംപ്രതി കൂടി വരുന്നത്
കൊണ്ട് തന്നെ കരളിനെ ബാധിക്കുന്ന അസുഖങ്ങളും കൂടിവരികയാണ്. ഒപ്പം മറ്റ് അസുഖങ്ങൾ കാരണം കരൾ ക്ഷയിക്കുന്നതും നിത്യസംഭവമാ യി മാറിയിരിക്കുകയാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന സമയത്ത് തന്നെ രോഗ തീവ്രത മനസ്സിലാക്കി ചികിത്സ ആരംഭിച്ചാൽ ഇതുമൂലമു ണ്ടാകുന്ന പല ഭവിഷത്തുകളും നമുക്ക് ഒഴിവാക്കാൻ സാധിക്കും. ഇവി ടെയാണ് ഹെൽത്ത് ചെക്ക് അപ്പിന്റെ പ്രാധാന്യം. ലോക കരൾ ദിനാചാര ണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഉദര- കരൾ രോഗ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മെയ് 19 വരെ നീണ്ടുനിൽ ക്കുന്ന പ്രത്യേക മെഡിക്കൽ ചെക്ക് അപ്പ് ക്യാമ്പ് സംഘടിപിക്കുന്നു. ലിവർ ഫങ്ഷൻ ടെസ്റ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ്,പിടിഐഎൻആർ, മഞ്ഞപിത്തം സ്ഥിരീകരിക്കുന്നതിനുള്ള ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈ റ്റിസ് സി ടെസ്റ്റുകൾ, വയറിൻ്റെ സ്‌കാനിങ് എന്നിവ കൂടാതെ ഉദര-കരൾ രോഗ വിദഗ്ദ്ധന്റെ പരിശോധനയടക്കം 2725 രൂപയുടെ പാക്കേജ് ഇപ്പോൾ ക്യാമ്പിന്റെ ഭാഗമായി 999 രൂപയ്ക്ക് നൽകുന്നു. ഈ പാക്കേജിൻ്റെ കൂ ടുതൽ വിവരങ്ങൾക്കും ബുക്കിഗിംനും 8111881086 എന്ന നമ്പറിൽ വിളിക്കുക. ഓർക്കുക, ശരിയായ രോഗനിർണയവും കൃത്യസമയത്തെ വിദഗ്ദ്ധ ചികിത്സയും ഒപ്പം ചിട്ടയായ ജീവിത ശൈലിയും ഒരു പരിധി വരെ കരൾ രോഗങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.