പനമരം: നെല്ലിയമ്പത്ത് വീട് കത്തിനശിച്ചു.നെല്ലിയമ്പം സ്വദേശി സെൽമ യുടെ വീടാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഓടിട്ട വീടിൻ്റെ മേൽക്കൂര പൂർണമായും കത്തിനശിക്കുകയും വീടിന്റെ അകത്തുായിരുന്ന ഗൃഹോപകരണങ്ങളും മറ്റും ഭാഗികമായി കത്തിനശിക്കുകയും ചെയ്‌തിട്ടുണ്ട്. മാനന്തവാടിയിൽ നിന്നു അഗ്നി സുരക്ഷ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവ സമയം സെൽമയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. തീയാളി പടരു മ്പോഴേക്കും ഇവർ വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ ആർക്കും പരിക്കില്ല.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40







