ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കൽപ്പറ്റ എം.കെ ജിനചന്ദ്ര സ്മാരക സ്റ്റേഡിയത്തിൽ മെയ് 10 മുതൽ സ്കൂൾ വിദ്യാർഥികൾക്കായി സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു.
അത്ലറ്റിക്സ്, ഫുട്ബോൾ, ആർച്ചറി, ഫെൻസിങ് ഇനങ്ങളിലാണ് പരിശീലനം. 8 മുതൽ 16 വയസിന് ഇടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ ഏഴിന് കുട്ടികൾ രക്ഷിതാവിനൊപ്പം സ്റ്റേഡിയത്തിൽ എത്തണം. താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്ട്രർ ചെയ്യണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഫോൺ: 04936-202658

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40







