തലപ്പുഴ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതി
ക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ പുറനാട്ടുകര അമ്പല
ത്തിങ്കൽ വീട്ടിൽ എ.ആർ വിജയ് (21) നെയാണ് തലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.പി ശ്രീഹരിയുടെ നേതൃത്വ
ത്തിൽ അറസ്റ്റ് ചെയ്‌തത്. ഇയാൾ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് ശേഷം പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ
റിമാൻഡ് ചെയ്‌തു.

അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം
നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി നാളെ (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.







