തീവണ്ടി എത്താൻ പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കുന്ന തെരുവുനായ; ഭക്ഷണവുമായി ലോക്കോ പൈലറ്റ്

തെരുവുനായ ആക്രമണങ്ങളുടെ കഥകള്‍ കേട്ട് പരിചരിച്ചവർക്ക് മൃഗസ്നേഹത്തിന്റെ മറ്റൊരു മാതൃക കാട്ടുകയാണ് എക്സില്‍ വൈറലായ ഒരു വീഡിയോ. എന്നും ഭക്ഷണം നല്‍കുന്ന ലോക്കോ പൈലറ്റിനെ തീവണ്ടി എത്തുന്ന പ്ലാറ്റ്ഫോമില്‍ കാത്ത് നില്‍ക്കുന്ന നായയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സ്റ്റേഷനിലൂടെ ട്രെയിൻ പോകുമ്ബോഴൊക്കെ തെരുവ് നായക്ക് ഭക്ഷണം കൊടുക്കാൻലോക്കോ പൈലറ്റ് മറക്കാറില്ല. ട്രെയിൻ സ്റ്റേഷനിലേക്ക് കടന്നയുടനെ നായ ട്രെയിനിന്റെ പുറകെ ഓടുന്നത് വീഡിയോയില്‍ കാണാം.മെയ് ഒന്നിന് ഹകാൻ കപുച്ചു എന്നയാളാണ്ദൃശ്യം എക്സില്‍ പങ്കുവെച്ചത്.
https://x.com/1hakankapucu/status/1785453242081591356

ഇതുവരെ 27 ലക്ഷം പേർ വീഡിയോ കണ്ടുകഴിഞ്ഞു.ട്രെയിൻ നിർത്തിയ ശേഷം തെരുവുനായക്ക് ഭക്ഷണം നല്‍കുന്നതാണ് വീഡിയോയിലെ അവസാന ദൃശ്യം. ലോക്കോ പൈലറ്റിന്റെ സഹാനുഭൂതിയും ഇരുവരും തമ്മിലുള്ള സ്നേഹബന്ധവും കുളിർമ്മയേകുന്ന കാഴ്ചയാണ്.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.