അബ്ദുൽ റഹീമിന്റെ മോചനത്തിൽ വീണ്ടും കുരുക്ക്: ദയാധനമായ 34 കോടിക്ക് പുറമേ അഭിഭാഷകന്റെ പ്രതിഫലമായി 1 കോടി 66 ലക്ഷം കൂടി നൽകണം

സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദു റഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി. വാദിഭാഗം അഭിഭാഷകന് ഉടന്‍ തന്നെ ഏഴര ലക്ഷം റിയാല്‍ (1 കോടി 66 ലക്ഷം രൂപ) നല്‍കണമെന്ന് ആവശ്യം. റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേയാണ് വാദി ഭാഗം അഭിഭാഷകന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ദയാധനമായ 15 മില്യന്‍ റിയാലിന്റെ 5 ശതമാനമാണ് പ്രതിഫലമായി ആവശ്യപ്പെടുന്നത്.

1 കോടി 66 ലക്ഷത്തിലേറെ രൂപ അഭിഭാഷകന് ഉടന്‍ കൈമാറണം. തുക ലഭിക്കാതെ മറ്റു നടപടിക്രമങ്ങളുമായി മുന്നോട്ടുപോകില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. പ്രതിഫലം കൈമാറിയാലെ കോടതിയിലെ തുടര്‍നടപടികള്‍ ഊര്‍ജിതമാക്കാനാകു എന്നാണ് റിയാദിലെ നിയമസഹായ സമിതി പറഞ്ഞു. ദയാധനമായ 34 കോടിക്ക് പുറമെ അഭിഭാഷകന്റെ പ്രതിഫലവും നാട്ടില്‍ നിന്ന് സൗദിയിലേക്ക് അയയ്ക്കണമെന്നാണ് സഹായ സമിതി ആവശ്യപ്പെടുന്നത്. നീക്കങ്ങള്‍ വൈകിയാല്‍ റഹീമിന്റെ മോചനവും വൈകും.

സൗദിയില്‍ മരിച്ച കുട്ടിയുടെ കുടുംബവും പ്രതിഭാഗവും ബന്ധപ്പെട്ട ഉടമ്ബടിയില്‍ ഗവര്‍ണറേറ്റിന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ച ശേഷമാണ് ദയാധനമായ 34 കോടി രൂപ കുടുംബത്തിന് കൈമാറുക. മോചനദ്രവ്യം നല്‍കാന്‍ തയാറാണെന്ന് പ്രതിഭാഗവും അത് സ്വീകരിച്ച്‌ അബ്ദുല്‍ റഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് വാദിഭാഗവും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ നടപടിക്രമങ്ങള്‍ക്ക് മുമ്ബായി എതിര്‍ഭാഗം അഭിഭാഷകന്റെ പ്രതിഫലം കൂടി കൊടുക്കണം. അല്ലാത്തപക്ഷം റഹീമിന്റെ മോചനം വൈകും.

അതിനിടെ നാട്ടിലെ റഹീം നിയമസഹായ സമിതി അടിയന്തര പ്രാധാന്യത്തോടു കൂടി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അഭിഭാഷകനുള്ള തുക സമിതി നല്‍കുമെന്നും എന്നാല്‍ ഇത് എംബസി മുഖാന്തരമായിരിക്കുമെന്നും റഹീം നിയമസഹായ സമിതി അറിയിച്ചിട്ടുണ്ട്. വ്യക്തികള്‍ മുഖേന പണം കൈമാറില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യ ഗവണ്‍മെന്റ് വിദേശകാര്യ വകുപ്പും സൗദ്യയിലുള്ള എംബസി ഉദ്യോഗസ്ഥരും യോജിച്ചുള്ള പ്രവര്‍ത്തനം ദുരിതഗതിയില്‍ നടക്കുകയാണ്. ഇത് സംബന്ധിച്ചുള്ള എല്ലാ പ്രതിസന്ധികളും തീര്‍ത്ത് എത്രയും പെട്ടെന്ന് ഫണ്ട് അയച്ചു റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും സമിതി അറിയിച്ചിട്ടുണ്ട്.

“മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു.

കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഗാന്ധി ജയന്തി ദിനത്തിൽ വയനാടിന് കൂടുതൽ ജനസേവന സംരഭങ്ങൾ സമർപ്പിച്ച് പീസ് വില്ലേജ്

പിണങ്ങോട് : ജീവകാരുണ്യ ജനസേവന രംഗത്ത് വയനാടിന് പുതിയ പ്രതീക്ഷകൾ നൽകി പീസ് വില്ലേജിൻ്റെ ക്ലിനിക്കൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. പീസ് വില്ലേജ് സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ബാലിയിൽ മുഹമ്മദ് ഹാജി ക്ലിനിക്കൽ

കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കല്‍പ്പറ്റ: ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഉന്നതതല അന്വേഷണത്തിന് വിധേയമാക്കുക, നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുക, നിക്ഷേപകരില്‍ പലരും ആത്മഹത്യയുടെ മുനമ്പിലാകുന്നതിനു കാരണക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ്

പെരുവക മുത്തപ്പൻ മടപ്പുരയിൽ വിജയദശമി ആഘോഷിച്ചു.

മാനന്തവാടി:മാനന്തവാടി പെരുവക ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ, വിദ്യാരംഭം എന്നിവ സംഘടിപ്പിച്ചു. വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകൾക്ക്

പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ജന്മദിനത്തിൽ മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടിൽ ടൗണിൽ വച്ച് പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി. മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷത

വിജയദശമി ആഘോഷിച്ചു.

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ കുരുന്നുകൾ വിജയദശമി നാളിൽ വിദ്യാരംഭം കുറിച്ചു. അരിങ്ങോട്ടില്ലത്ത് രാമചന്ദ്രൻ നമ്പൂതിരി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് എഴുത്തിനിരുത്ത് ചടങ്ങിന് തുടക്കം കുറിച്ചു. ക്ഷേത്രം മേൽശാന്തി ഇ.എൻ. കൃഷ്ണൻ, നമ്പൂതിരി. കീഴ്ശാന്തി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.