1998 നവംബര്‍ മുതല്‍ 2019 ഡിസംബര്‍ വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്ക് ഫെബ്രുവരി 2021 വരെ രജിസ്ട്രേഷന്‍ പുതുക്കാം. ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു മുഖേന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും, നിശ്ചിത സമയം കഴിഞ്ഞ് പുനര്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കും ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും നേരിട്ടും രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരമുണ്ട്. എന്നാല്‍ കൊവിഡ്-19 പ്രത്യേക സാഹചര്യം പരിഗണിച്ച് 2021 ജനുവരി മുതല്‍ മാത്രമേ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരായി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരമുളളൂ.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!
പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില







