ഫ്ലാറ്റിൽ ഉണ്ടായിരുന്നത് യുവതി ഉള്‍പ്പെടെ ഏഴുപേര്‍; ആയുധവും ലഹരിയുമായി കൊച്ചിയില്‍ പിടിയിലായത് മയക്കുമരുന്ന് കച്ചവടവും ക്വട്ടേഷനും തൊഴിലാക്കിയ ഗുണ്ടാ സംഘം

എറണാകുളം: കൊച്ചിയില്‍ മയക്കുമരുന്നും ആയുധങ്ങളുമായി യുവതി ഉള്‍പ്പെടുന്ന ഗുണ്ടാസംഘം അറസ്റ്റിലായി. ഗുണ്ടാതലവൻ നഹാസ്(31), പടിഞ്ഞാറെ പറമ്ബില്‍ എലൂർ, അക്ബർ (27), ചൂരല്‍ കോട്ടായിമല, കാക്കനാട് റിഷാദ് (40), ലിബിൻ, (32) വികാസവണി ഇസ്മയില്‍ (31),കുറ്റിപ്പുറം, മലപ്പുറം, സുനീർ (44), കാക്കനാട് സ്വദേശിനി സൈബി സൈമണ്‍ എന്നിവർ പിടിയിലായത്. തൃക്കാക്കര ക്ഷേത്രത്തിന് സമീപമുള്ള അഡ്മിറല്‍ ഫ്ലാറ്റില്‍ 202-ാം നമ്ബർ റൂമില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.

50 ഗ്രാമോളാം എംഡിഎംഎയും വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെഎസ് സുദർശൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും തൃക്കാക്കര പൊലീസും ചേർന്നാണ് ഫ്ലാറ്റില്‍ പരിശോധന നടത്തിയത്. നഹാസിന്റെ നേതൃത്വത്തില്‍ സിറ്റിയില്‍ ക്വാട്ടേഷൻ ലഹരി മരുന്ന് ഇടപാടുകള്‍ നടത്തിവരികയായിരുന്നു സംഘം.

പിടികൂടിയ ക്വാട്ടേഷൻ മയക്കുമരുന്ന് മാഫിയയില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും മറ്റും അന്വേഷിച്ചുവരികയാണ് . തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് കെ ജോസഫ്, എസ്‌ഐമാരായ നിതീഷ്, ജയകുമാർ, ബൈജു, വനിത എഎസ്‌ഐ പ്രീത,എഎസ്‌ഐ അനീഷ്, സിപിഒ മാരായ നിതിൻ, ചന്ദ്രൻ, സുജിത്ത്, മെല്‍ജിത്ത്, എന്നിവരും കൊച്ചി സിറ്റി യോദ്ധാവ് സ്കോഡുമാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

കെ.സി.വൈ.എം. ‘റിഫൈൻ 3.0’ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട്: കെ.സി.വൈ.എം. മാനന്തവാടി രൂപത സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ‘റിഫൈൻ 3.0’ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് തരിയോട് മേഖല ആതിഥേയത്വം വഹിച്ചു. തരിയോട് നിർമല ഹൈസ്കൂളിൽ

‘നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്നതെന്തിന്?’; പന്തീരങ്കാവിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ദേശീയപാതാ-66 ല്‍ കോഴിക്കോട് ബൈപാസിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പന്തീരങ്കാവില്‍ ടോള്‍ കളക്ഷന്‍ ആരംഭിച്ചതിനെതിരെയുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിര്‍മ്മാണം നടക്കുന്ന സമയത്ത്

എനിക്ക് 18 വയസ് കഴിഞ്ഞു’, സംരക്ഷണം തേടി കുംഭമേള വൈറൽ താരം, മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി; ‘മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണം’

കുംഭമേള വൈറൽ താരത്തിന്‍റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെ, പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി.

വനിതാ സംവരണ ഭേദഗതി ബില്‍; വോട്ടെടുപ്പ് വൈകിട്ട് നാലിന്, കടുത്ത പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിന്മേല്‍ വൈകിട്ട് നാല് മണിക്ക് വോട്ടെടുപ്പ് നടക്കും. 360 എംപിമാരുടെ പിന്തുണയാണ് ബില്ല് പാസാകാന്‍ വേണ്ടത്. 543 സീറ്റുകളില്‍ 33 ശതമാനം വനിതാസംവരണം നടപ്പിലാക്കണം എന്ന തീരുമാനത്തില്‍ പ്രതിപക്ഷം

പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. പനമരം കരിമ്പുമ്മൽ തെക്കത്ത് കുഴിയിൽ അബ്ദുള്ള (41)യെയാണ് എസ്.എം.എസ് ഡി.വൈ.എസ്.പി എൽ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.