ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങൾ യൂറോപ്യൻ രാജ്യങ്ങൾ. എന്നാല്‍ വിദ്യാര്‍ത്ഥി വീസ അനുവദിക്കുന്നതില്‍ കര്‍ശന നിബന്ധനകള്‍ കൊണ്ടുവന്നതോടെ പലരും ഈ സ്വപ്നങ്ങള്‍ അവസാനിപ്പിക്കുകയാണ്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനാണ് യൂറോപ്പിലുള്ള വിവിധ സര്‍ക്കാരുകളുടെ പദ്ധതി. അത് കൊണ്ട് പഠനവും ജോലിയുമായി ൺ പോകാന്‍ പദ്ധതിയിട്ടിരുന്ന പലരും മറ്റ് രാജ്യങ്ങളിലേക്ക് ശ്രദ്ധ മാറ്റിയിട്ടുണ്ട്.
ഇത്തരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധാകേന്ദ്രമായി യു.എ.ഇ മാറിയിരിക്കുന്നുവെന്നതാണ് കൗതുകം. 15 മുതല്‍ 20 ദിവസം കൊണ്ട് വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ദുബൈയിലേക്ക് പോകുന്നവര്‍ക്ക് സാധിക്കും. താമസസൗകര്യത്തിനുള്ള ചെലവ് 30,000 മുതല്‍ 68,000 രൂപ വരെയാണ്.
അമേരിക്കന്‍ യൂണിവേഴ്സിറ്റി ഇന്‍ ദുബൈ, മിഡില്‍സെക്സ് യൂണിവേഴ്സിറ്റി ദുബൈ, വൂളോഗോംഗ് യൂണിവേഴ്സിറ്റി എന്നിവയെല്ലാം നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നുണ്ട്. നാട്ടിലേക്കുള്ള യാത്രനിരക്ക് പൊതുവേ കുറവാണെന്നതും ദുബൈയുടെ അനുകൂല ഘടകമാണ്.