“അരങ്ങ്” കലാകിരീടം ചൂടി ബത്തേരി

ബത്തേരി : കുടുംബശ്രീ സുൽത്താൻ ബത്തേരി ക്ലസ്റ്റർ കലോത്സവം അരങ്ങ് 24 സുൽത്താൻ ബത്തേരി സി ഡി എസ് ചാമ്പ്യൻമാരായി. അൽഫോൺസാ കോളേജിൽ വെച്ച് നടന്ന മത്സരത്തിൽ ഒൻപത് സി ഡി എസുകളോട് മാറ്റുരച്ചാണ് 185 പോയിന്റ് നേടി സുൽത്താൻ ബത്തേരി കിരീടം നില നിർത്തിയത് 77 പോയിന്റ് നേടി അമ്പലവയൽ രണ്ടാം സ്ഥാനവും 68 പോയിന്റ് നേടി പൂതാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മോഹിനിയാട്ടം, ഭരതനാട്യം, സംഘ നൃത്തം, നാടകം തുടങ്ങി എഴുപതോളം മത്സരങ്ങളാണ് നടന്നത്. ബത്തേരി സി ഡി എസിലെ ലീലാമ്മ പി മികച്ച നടിയായും നമിത കെ ഓക്സിലറി വിഭാഗത്തിലും ജിജി ബെന്നി അയൽക്കൂട്ട വിഭാഗത്തിലും കലാ തിലകമായി തിരഞ്ഞെടുത്തു. അരങ്ങ് കലോത്സവത്തിന്റെ ഉദ്ഘാടനം സിനി ആർടിസ്റ്റ് ദേവേന്ദ്രനാഥ്‌ ശങ്കരനാരായണൻ നിർവഹിച്ചു. ബത്തേരി സി ബി സി ഐ വൈസ് പ്രസിഡന്റ്‌ മോസ്റ്റ്‌. റവറന്റ് ഡോ. ജോസഫ് മാർ തോമസ് മുഖ്യാതിഥി ആയിരുന്നു. അസിസ്റ്റന്റ് മിഷൻ കോർഡിനേറ്റർമാരായ സെലീന പി എം, റജീന വി കെ എന്നിവർ സമാപന ചടങ്ങിൽ ട്രോഫികൾ വിതരണം ചെയ്തു. അൽഫോൺസ കോളേജ് അധ്യാപകൻ റോയ് വർഗീസ് , ജില്ലാ പ്രോഗ്രാം മാനേജർ ആശാ പോൾ, സി ഡി എസ് ചെയർപേഴ്സൺ സുപ്രിയ അനിൽകുമാർ എന്നിവർ സംസാരിച്ചു

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.