സഞ്ജുവിന്റെ ത്രോ ശരീരം കൊണ്ട് തടഞ്ഞ് രവീന്ദ്ര ജഡേജ; ഫീൽഡ് തടസ്സപ്പെടുത്തിയതിന് പുറത്താക്കി അമ്പയർ; പ്രതിഷേധം ഉയർത്തി ജഡേജ

ഐപിഎല്ലില്‍ ഫീല്‍ഡ് തടസപ്പെടുത്തിയതിന് (Obstructing The Field) പുറത്തായി ചെന്നൈ സൂപ്പർ കിങ്സ് താരം രവീന്ദ്ര ജഡേജ. ഞായറാഴ്ച രാജസ്ഥാൻ റോയല്‍സിനെതിരേ നടന്ന മത്സരത്തിലായിരുന്നു സംഭവം. രാജസ്ഥാൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ വിക്കറ്റിലേക്കുള്ള ത്രോ തടഞ്ഞതിനാണ് ജഡേജയെ ടിവി അമ്ബയർ പുറത്താക്കിയത്.

https://x.com/mufaddal_vohra/status/1789655348715880626
ആവേശ് ഖാൻ എറിഞ്ഞ 16-ാം ഓവറില്‍ അഞ്ചാം പന്തിലായിരുന്നു നാടകീയമായ പുറത്താകല്‍. തേർഡ്മാൻ ഭാഗത്തേക്ക് ഷോട്ട് കളിച്ച ജഡേജ സിംഗിള്‍ ഓടിയെടുത്തു. എന്നാല്‍ സ്ട്രൈക്കിലേക്കെത്താൻ ഇല്ലാത്ത രണ്ടാം റണ്ണിനായി ഓടിയ ജഡേജയെ അപ്പുറത്തുണ്ടായിരുന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് തിരിച്ചയച്ചു. ഇതിനിടെ പന്ത് സഞ്ജുവിന്റെ കൈയിലെത്തിയിരുന്നു.

ജഡേജ പിച്ചിന് പകുതിയോളമെത്തിയതു കണ്ട സഞ്ജു പന്ത് നോണ്‍ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റമ്ബ് ലക്ഷ്യമാക്കി എറിഞ്ഞു. എന്നാല്‍ ഇത് പിച്ചിന് നടുവിലൂടെ തിരികെ ഓടുകയായിരുന്ന ജഡേജയുടെ ദേഹത്ത് തട്ടി. ദേഷ്യത്തോടെ സഞ്ജു ഫീല്‍ഡ് തടസപ്പെടുത്തിയതിന് അപ്പീല്‍ ചെയ്തു.

ഇതോടെ ഫീല്‍ഡ് അമ്ബയർമാർ തീരുമാനം ടിവി അമ്ബയർക്ക് വിട്ടു. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പന്ത് സഞ്ജുവിന്റെ കൈയിലേക്കെത്തുന്നത് കൃത്യമായി ജഡേജ കണ്ടിട്ടുണ്ടെന്നും ഇതിനു ശേഷം ദിശമാറ്റി പിച്ചിന് നടുവിലൂടെ സ്റ്റമ്ബുകള്‍ പൂർണമായും മറച്ച്‌ മനഃപൂർവം ഓടുകയായിരുന്നുവെന്നും വ്യക്തമായി. ഓടിയതാകട്ടെ പിച്ചിന്റെ സംരക്ഷിത ഭാഗത്തുകൂടിയും. റണ്ണൗട്ടാകുന്നത് ഒഴിവാക്കാൻ മനഃപൂർവം നടത്തിയ പ്രവൃത്തിയാണെന്ന് വ്യക്തമായതോടെ ടിവി അമ്ബയർ താരത്തെ പുറത്താക്കുകയായിരുന്നു.

എന്നാല്‍ ഇതിനെതിരേ പ്രതിഷേധിച്ചാണ് ജഡേജ ക്രീസ് വിട്ടത്. എങ്കിലും മത്സരം ജയിച്ച ചെന്നൈ പ്ലേ ഓഫ് സാധ്യത സജീവമാക്കി നിലനിർത്തി. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഫീല്‍ഡ് തടസപ്പെടുത്തിയതിന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ താരമായി ജഡേജ മാറി. 2013-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു യൂസുഫ് പത്താനാണ് ഈ രീതിയില്‍ ആദ്യം പുറത്തായത്. അതേ സീസണില്‍ തന്നെ ഡല്‍ഹി താരം അമിത് മിശ്രയും ഇത്തരത്തില്‍ പുറത്തായിരുന്നു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ

ബത്തേരി പോലീസ് സ്റ്റേഷനിൽ അതിക്രമം; മദ്യലഹരിയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ബന്ധുവിനെതിരായ പരാതി അന്വേഷിക്കാനെത്തിയ കോട്ടയം സ്വദേശി ആൻസ് ആന്റണി (26) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ട്രെയിനുകളില്‍ മദ്യകുപ്പിയുമായി യാത്രചെയ്യാമോ? നിയമങ്ങളറിയാം, നിയന്ത്രണങ്ങളും

ബസ്സുകള്‍ വിമാനങ്ങള്‍ എന്നിവയെ അപേക്ഷിച്ച് യാത്രചെയ്യാന്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന സൗകര്യപ്രദമായ മാര്‍ഗ്ഗമാണ് ട്രെയിന്‍. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളെപ്പോലും ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ റെയില്‍വെ യാത്രക്കാരുടെ സൗകര്യത്തിനായി പല പുതിയ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍

കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐഎം സൈബര്‍ ഇടങ്ങളില്‍ സജീവമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി

എല്ലാ വോട്ടർമാരും ശ്രദ്ധിക്കുക! എസ്ഐആർ ഓൺലൈൻ വഴിയുള്ള സബ്മിഷൻ ഇന്ന് മുതൽ, കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9ന്

കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്‌ഐആര്‍)വുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.