ആധുനിക ഫ്ലഷ് ടാങ്കുകളിൽ രണ്ട് ഫ്ലഷ് ബട്ടണുകൾ പിടിപ്പിച്ചിരിക്കുന്നത് എന്തിന്? ചെറിയ കാര്യമല്ല, ഒരു വർഷം പതിനായിരക്കണക്കിന് ലിറ്റർ വെള്ളം ലാഭിക്കാം

പരമ്ബരാഗത ഇന്ത്യന്‍ ടോയ്‌ലറ്റുകള്‍ നമ്മുടെ നാട്ടിലെ നഗരപ്രദേശങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകാണ്. എന്നാല്‍, ഗ്രാമപ്രദേശങ്ങളില്‍ പരമ്ബരാഗത ശൈലിയിലുള്ള ഇന്ത്യന്‍ ടോയ്‌ലറ്റുകള്‍ ഉപയോഗിച്ച്‌ വരുന്നുണ്ട്. പാശ്ചാത്യ ശൈലിയിലുള്ള ടോയ്‌ലറ്റ് അവതരിപ്പിച്ചതിന് ശേഷം നാളിതുവരെ ചില മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ടോയ്‌ലറ്റിന്റെ ഭാഗമായ ലിവര്‍ സ്‌റ്റൈല്‍ ഫ്‌ളഷ് സംവിധാനം ഇപ്പോള്‍ രണ്ടു ബട്ടണുകളോട് കൂടിയ സംവിധാനമായി രൂപാന്തരപ്പെട്ടിട്ടുണ്ട്.

ഈ ഫ്‌ളഷില്‍ രണ്ട് ബട്ടണുകളാണ് ഉള്ളത്. അതില്‍ ഒന്ന് വലുതും ഒന്ന് ചെറുതമാണ്. രണ്ട് ബട്ടണുകളും ഒരേ കാര്യമാണ് ചെയ്യുന്നതെങ്കിലും ഒരു വ്യത്യാസമുണ്ട്. ആധുനിക രീതിയിലുള്ള ഡബിള്‍ ഫ്‌ളഷ് ടോയ്‌ലറ്റുകള്‍ക്ക് രണ്ട് വ്യത്യസ്ത ലിവറുകളോ ബട്ടണുകളോ ഉണ്ട്. അതില്‍ ഒന്ന് വലുതും രണ്ടാമത്തേത് ചെറുതുമായിരിക്കും. ഓരോ ബട്ടണുകളും പുറത്തേക്കുള്ള വാല്‍വുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കും. രണ്ടു ബട്ടണുകളിലെയും വ്യത്യാസം കമോഡില്‍ നിന്ന് പുറത്തേക്ക് ഒഴുകാന്‍ ആവശ്യമായ വെള്ളത്തിന്റെ അളവിനെയാണ് സൂചിപ്പിച്ചിരിക്കുന്നത്.

വലിയ ലിവര്‍ ആറ് മുതല്‍ ഒന്‍പത് ലിറ്റര്‍വെള്ളമായിരിക്കും ഫ്‌ളഷ് ചെയ്യുക. അതേസമയം, ചെറിയ ലിവറാകട്ടെ മൂന്ന് മുതല്‍ 4.5 ലിറ്റര്‍ വെള്ളമായിരിക്കും ഫ്‌ളഷ് ചെയ്യുക. വലിയ ലിവര്‍ ഖരരൂപത്തിലുള്ള മാലിന്യം നീക്കുന്നതിന് ചെറിയ ലിവര്‍ ദ്രാവകരൂപത്തിലുള്ള മാലിന്യം നീക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. നിങ്ങള്‍ മൂത്രമൊഴിക്കുകയാണെങ്കില്‍ ചെറിയ ബട്ടണ്‍ ആണ് അമര്‍ത്തേണ്ടത്. അതേസമയം, മലവിസര്‍ജനമാണെങ്കില്‍ വലിയ ബട്ടണ്‍ അമര്‍ത്തുകയും വേണം.

രണ്ട് ബട്ടണുകളും അമര്‍ത്തുമ്ബോള്‍ ഫ്‌ളഷ് ടാങ്ക് ശൂന്യമാകും. എന്നാല്‍, ഫ്‌ളഷ് ടാങ്കിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് വരുമെന്ന് അതിന് അര്‍ത്ഥമില്ല. ബട്ടണുകള്‍ക്ക് കേടുവരരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു സമയം ഒരു ബട്ടണ്‍ മാത്രം അമര്‍ത്താന്‍ ശ്രദ്ധിക്കുക. ഇത് കൃത്യമായി അറിയാതെ ഫ്‌ളഷ് ടാങ്ക് പ്രവര്‍ത്തിപ്പിക്കുന്നത് വെള്ളം പാഴാക്കുന്നതിന് കാരണമാകും. സിംഗിള്‍ ഫ്‌ളഷ് സംവിധാനങ്ങളെ അപേക്ഷിച്ച്‌ വീടുകളില്‍ ഡ്യുവല്‍ ഫ്‌ളഷിംഗ് സംവിധാനം നടപ്പിലാക്കിയതിലൂടെ പ്രതിവര്‍ഷം 20,000 ലിറ്റര്‍ വെള്ളം വരെ ലാഭിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

രണ്ട് ബട്ടണുകളുള്ള ഫ്‌ളഷ് സംവിധാനമുള്ള ടോയ്‌ലറ്റുകള്‍ വാങ്ങുന്നതിനും ഘടിപ്പിക്കുന്നതിനും അല്‍പം ചെലവേറുമെങ്കിലും അവ പരിസ്ഥിതി സൗഹൃദവും കാലക്രമേണ വെള്ളത്തിന്റെ ചെലവ് കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും. 1976-ല്‍ തന്റെ ഡിസൈനര്‍ ഫോര്‍ ദ റിയല്‍ വേള്‍ഡ് എന്ന പുസ്തകത്തില്‍ അമേരിക്കന്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായ വിക്ടര്‍ പാപനെക് ആണ് ഡ്യുവര്‍ ഫ്‌ളഷ് ടോയ്‌ലറ്റ് എന്ന ആശയം വിഭാവനം ചെയ്തത്. 1980-കളില്‍ ഈ ആശയം നടപ്പിലാക്കുന്നതില്‍ ഓസ്‌ട്രേലിയ മുന്നിലെത്തി.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.