പത്താം ക്ലാസ് സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ ചരിത്രം കുറിച്ച് മോഡേൺ ഇംഗ്ലീഷ് സ്കൂളിന് പതിനാലാം തവണയും നൂറുമേനി വിജയം.
മുഴുവൻ വിഷയത്തിലും A1 കരസ്ഥമാക്കി മോഡേൺ ഇംഗ്ലീഷ് മുഹമ്മദ് ശീസ്. എട്ട് ഡിസ്റ്റിക്ഷനും,
രണ്ട് ഫസ്റ്റ് ക്ലാസ്സും കരസ്ഥമാക്കി മിന്നും വിജയം നേടിയപ്പോൾ മുഴുവൻ വിഷയങ്ങളിലും എ വൺ നേടി മുഹമ്മദ് ശീസ് ടോപ്പ് സ്കോർ വിജയം സ്വന്തമാക്കി.വിജയികളെ ചെയർമാൻ മമ്മൂട്ടി മുസ്ലിയാർ, മാനേജർ മുഹമ്മദ് സാദിഖ്, പ്രിൻസിപ്പൽ ഉസ്മാൻ, പിടിഎ എന്നിവർ ചേർന്ന് ആദരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







