സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി പതിനാലാം തവണയും നൂറു ശതമാനം വിജയവുമായി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ മികവ് നിലനിർത്തി . എല്ലാ വിഷയങ്ങളിലും A 1 നേടിയ ആര്യ ലക്ഷ്മി സ്കൂൾ ടോപ്പറായി.
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന പടിഞ്ഞാറത്തറ ഗ്രീൻ മൗണ്ട് സ്കൂൾ കഴിഞ്ഞ പതിനാല് വർഷമായി വയനാട് മുസ്ലിം ഓർഫനേജിന് കീഴിലുള്ള ജില്ലയിലെ ശ്രദ്ധേയമായ സ്കൂളാണ്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അതിന് വിദ്യാർത്ഥികളെ പ്രാപ്തരായ അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ മാനേജ്മെന്റും പി.ടി.എ കമ്മിറ്റിയും അഭിനന്ദിച്ചു.

പശു പരിപാലന പരിശീലനം
ക്ഷീരകര്ഷകര്ക്കായി ബേപ്പൂര് ക്ഷീര പരിശീലന കേന്ദ്രത്തില് ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില് പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര് കാര്ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്പ്പ് ഹാജരാക്കുന്നവര്ക്ക്