നൂറ് ശതമാനം വിജയം; ചരിത്രമാവർത്തിച്ച് ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ

ബത്തേരി:സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ തുടർച്ചയായി 23-ാം തവണയും 100 ശതമാനം വിജയം നേടി സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ.
96 ശതമാനം മാർക്കു നേടി മിസ്‌രിയ ഫർഹാന സ്കൂളിൽ ഒന്നാമതായി.
നൂറ ഐൻ അമീർ, ആയിഷ നൈല, മിൻഹ ജിബിൻ, മിസ്‌രിയ ഫർഹാന എന്നീ വിദ്യാർത്ഥികൾ മലയാളത്തിൽ മുഴുവൻ മാർക്കും നേടി. 77 ശതമാനം വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനോടെയാണ് ഉപരിപഠനത്തിന് അർഹത നേടിയത്.
8 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്കു നേടി.

സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.
പ്രിൻസിപ്പാൾ കെ.എം മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഒ. അഷ്റഫ്, അധ്യാപകരായ സിന്ധു എം. ആർ, റിൻസി മാത്യു, ശ്രുതി. ബി, ടിനു രാജൻ, രേഷ്മ കെ. ആർ, റനീഷ മുനീർ, മാനസ രവീന്ദ്രൻ, ഫാത്തിമ വി.എം, കൗൺസിൽ അംഗങ്ങളായ സുമ ഫിലിപ്പ് , ഷാദിയ യു. എ എന്നിവർ ആശംസയർപ്പിച്ചു.

തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും മാനേജ്മെൻ്റ് കമ്മിറ്റി അഭിനന്ദിച്ചു.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.