വെങ്ങപ്പള്ളി:പ്രധാനമന്ത്രി ഗ്രാമ സദക്ക് യോജനയിൽ ഉൾപ്പെടുത്തി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വെങ്ങപ്പള്ളി മുതൽ തെക്കുംതറവരെ നടന്നു വരുന്ന പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരുടെയും,കരാറുകാരന്റെയും അനാസ്ഥ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സി പി ഐ എം വാവാടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മെയ് 13 ന് PMGSY ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.റോഡ് പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നതിനാൽ പ്രദേശവാസികൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.രോഗികളും,വിദ്യാർത്ഥികളും ഉൾപ്പടെ ഉള്ളവർ ഉൾപ്പടെ കാൽ നട യാത്രക്കാർ ഉൾപ്പടെയുള്ളവർ അനുഭവിക്കുന്ന പ്രയാസം കണക്കിലെടുത്ത് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ ബഹുജന പ്രക്ഷോഭ പരിപാടികളുമായി മുൻപോട്ട് പോകാനാണ് തീരുമാനമെന്ന് നേതാക്കൾ പറഞ്ഞു.
സിപിഐഎം കോട്ടത്തറ ഏരിയ കമ്മിറ്റി അംഗം പി.എം നാസർ ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി ലോക്കൽ സെക്രട്ടറി പി.ജംഷിദ്,ലോക്കൽ കമ്മിറ്റിഅംഗം എൻ ശ്രീരാജൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വേലായുധൻ വാവാടി സ്വാഗതവും പി വി ഭാസ്കരൻ നന്ദിയും പറഞ്ഞു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







