മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (മെയ് 14) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പുഴംകുനി, കോട്ടക്കുന്ന്, പിബി എം, എഫ്സിഐ മീനങ്ങാടി, ഐസ് ഫാക്ടറി, കുട്ടിരാംപാലം, മാനിക്കുനി, വെള്ളിത്തോട്, കോലംപറ്റ, മീനങ്ങാടി സ്കൂൾ ജങ്ഷൻ എന്നിവടങ്ങളിൽ വൈദ്യുതി മുടങ്ങും.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







